മലയാലപ്പുഴ ഗവ.എല്‍പി സ്‌കൂളിലെപുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം

മലയാലപ്പുഴ ഗവ.എല്‍പി സ്‌കൂളിലെപുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനംഅഡ്വ.കെ.യു.ജനീഷ്കുമാര്‍എംഎല്‍എനിര്‍വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് കെ.ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത്അംഗംജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ബിജു, പ്രീജ പി. നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയില്‍, പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു, സുമാ രാജശേഖരന്‍, രജനീഷ് ഇടമുറി, മഞ്ജേഷ് വടക്കിനേത്ത്, എന്‍. വളര്‍മതി, ഷീബാ […]

Continue Reading

വ്യാവസായിക പ്രദര്‍ശന വില്‍പ്പന മേള തുടങ്ങി

സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള ഇന്‍ഡ് എക്‌സ്‌പൊ 2023 (INDXPO 2023) ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുനിസിപ്പൽ കൗൺസിലർ പി.ജെ. റെജുല അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന വയനാട് ജില്ലയെ എം.എൽ.എ അഭിനന്ദിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഉദ്പ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനത്തിനായി 66 സ്റ്റാളുകൾ മേളയിലൊരുക്കിയിട്ടുണ്ട്. കൈത്തറി, വസ്ത്ര നിർമ്മാണം, കരകൗശല വസ്തുക്കൾ, മുളയുൽപ്പന്നങ്ങൾ, മൺപാത്ര നിർമ്മാണം എന്നിവയുടെ തത്സമയ നിർമ്മാണ പ്രദർശനവും മേളയിലൊരുക്കിയിട്ടുണ്ട്.

Continue Reading

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു

സിനിമ, സീരിയല്‍, നാടക നടന്‍ കാലടി ജയന്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരീയല്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മണക്കാട് കാലടിയിലാണ് സ്വദേശം. തിരുവനന്തപുരം മാർ ഇവാനോസ് കോളേജിലായിരുന്നു പഠനം. നാടക ട്രൂപ്പുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ടൈറ്റാനിയം ഫാക്ടറിയിലും ജീവനക്കാരനായിരുന്നു. ദൂരദർശൻ സംപ്രേഷണം ചെയ്ത ആരോഗാനി ആയിരുന്നു അദ്ദേഹത്തിന്റെ […]

Continue Reading

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്, നടിയെ ആക്രമിച്ച കേസിൽ സത്യവാങ്മൂലം സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ്. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്നും ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. കാവ്യാ മാധവന്റെ അച്ഛൻ മാധവനെയും, അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ […]

Continue Reading

കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള ലോഗോ പ്രകാശനം ചെയ്തു

കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചലച്ചിത്രമേളയെ കോട്ടയത്തിന്റെ സാംസ്‌കാരിക ഉത്സവമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Continue Reading

വിശ്വാനാഥന്റെ വീട് ജില്ലാകളക്ടര്‍ സന്ദര്‍ശിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ അഡ്‌ലെഡ് പാറവയല്‍ കോളനിയില്‍ വിശ്വനാഥന്റെ വീട് ജില്ലാ കളക്ടര്‍ എ.ഗീത സന്ദര്‍ശിച്ചു. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെയും കുടുംബാംഗങ്ങളെയും ജില്ലാ കളക്ടര്‍ ആശ്വസിപ്പിച്ചു .എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി, വൈത്തിരി തഹസില്‍ദാര്‍ എം.എസ്. ശിവദാസന്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ്‌കുമാര്‍, ടി.ഇ.ഒ ജംഷിദ് ചെണ്ടംതൊടിയില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Continue Reading

കേരഗ്രാമം പദ്ധതിയിലൂടെ നാളികേര ഉത്പാദനം
വര്‍ധിപ്പിക്കും: മന്ത്രി പി. പ്രസാദ്

തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമായി ഇതിനെ കണ്ടാല്‍ പദ്ധതി പരാജയപ്പെടും.  നാളികേരവും വെളിച്ചെണ്ണയും ഉപയോഗിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ല. ഇവയൊക്കെ സുലഭമായി വാങ്ങിക്കാന്‍ കിട്ടുമ്പോള്‍ എന്തിന് ബുദ്ധിമുട്ടി കൃഷി […]

Continue Reading

പി.എം.ജി.എസ്.വൈ, സി.ആര്‍.ഐ.എഫ് റോഡ് പ്രവൃത്തികള്‍ വേഗത്തിലാക്കണം – രാഹുല്‍ ഗാന്ധി എം.പി

കേന്ദ്ര ഫണ്ടില്‍ നിന്നും തുക അനുവദിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് നിര്‍വ്വഹണ ചുമതലയുളള ഉദ്യോഗസ്ഥര്‍ക്ക്് രാഹുല്‍ ഗാന്ധി എം.പി നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍ ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗം ദിശയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading

പ്രണയക്കുഴികൾ

പത്തൊൻപതു വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഞാൻ. ഞങ്ങൾ നാലു മക്കളാണ്. രണ്ട് ആണും, രണ്ടു പെണ്ണും. ഞാൻ മൂന്നാമത്തേതാണ്. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു. നാലുവർഷം മുൻപ് പതിനഞ്ചുവയസ്സുള്ളപ്പോൾ ഉണ്ടായ ഒരു സംഭവം ഇപ്പോഴും എന്റെ മനസ്സിനെ വേട്ടയാടുകയാണ്.അന്ന് ഞാൻ പത്താംക്ലാസ്സിലായിരുന്നു. സ്‌കൂളിനു മുൻപിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന ആളിന്റെ ഒരു കൂട്ടുകാരനുമായി ഞാൻ അടുപ്പത്തിലായി. എന്റെ മതത്തിൽത്തന്നെ പെട്ടതാണെന്ന് തോന്നിയ്ക്കുന്ന പേരായിരുന്നു അവൻ പറഞ്ഞത്. ഇടയ്ക്കിടെ ഞങ്ങൾ കാണുമായിരുന്നു. എന്റെ ഒരു കൂട്ടുകാരിയ്ക്ക് […]

Continue Reading

വ​നി​താ ഐ​പി​എ​ൽ മാർച്ച് 4 മുതൽ

മും​ബൈ​യി​ലെ ഡി.​വൈ. പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് മാ​ർ​ച്ച് നാ​ലി​ന് ന​ട​ക്കു​ന്ന ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് – മും​ബൈ ഇ​ന്ത്യ​ൻ​സ് പോ​രാ​ട്ട​ത്തോ​ടെ ലീ​ഗി​ന്‍റെ പ്ര​ഥ​മ സീ​സ​ണ്‌ തു​ട​ക്ക​മാ​കും. 20 ലീ​ഗ് മ​ത്സ​ര​ങ്ങ​ളും ഒ​രു എ​ലി​മി​നേ​റ്ററു​മ​ട​ങ്ങു​ന്ന​താ​ണ് ലീ​ഗി​ന്‍റെ മ​ത്സ​ര​ക്ര​മം. ഫൈ​ന​ൽ മ​ത്സ​രം മാ​ർ​ച്ച് 26-ന് ​ബ്രാ​ബോ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. മും​ബൈ​യി​ലെ ബ്രാ​ബോ​ൺ, ഡി.​വൈ പാ​ട്ടീ​ൽ മൈ​താ​ന​ങ്ങ​ളി​ലാ​യി​രി​ക്കും എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക. ഐ​പി​എ​ല്ലി​ന് സ​മാ​ന​മാ​യി രാ​ത്രി 7:30-നാ​ണ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക. മാ​ർ​ച്ച് 21-ന് ​ന​ട​ക്കു​ന്ന യു​പി വാ​രി​യേ​ഴ്സ് – ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മ​ത്സ​ര​ത്തോ​ടെ​യാ​ണ് […]

Continue Reading