പദപ്രശ്നത്തിന്‍റെ കഥ
പദപ്രശ്നത്തിന് 2022 ഡിസംബറില്‍ നൂറ്റിയൊമ്പതു വയസ്സായി. ആര്‍തര്‍ വിന്‍ എന്ന പത്രപ്രവര്‍ത്തകനാണ് ആദ്യമായി പദപ്രശ്നം വിഭാവനം ചെയ്തത്. ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പത്രത്തിലെ കോമിക് പേജുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെയൊരു ആശയമുദിച്ചത്. 1913 ഡിസംബര്‍ 21-ന് പുറത്തിറങ്ങിയ ക്രിസ്മസ് എഡിഷന്‍ സണ്‍ഡേ ന്യൂയോര്‍ക്ക് വേള്‍ഡില്‍ ഇതിന് ‘വേഡ് ക്രോസ്’ എന്നായിരുന്നു പേരിട്ടിരുന്നത്. ഡയമണ്ട് ഷേപ്പിലുള്ള പദപ്രശ്നമായിരുന്നു ആദ്യത്തേത്. അതില്‍ ‘ഫണ്‍’ എന്നുമെഴുതിയിരുന്നു. ഓരോ വാക്കിന്‍റെ തുടക്കത്തിലും അവസാനവുമുള്ള കോളത്തില്‍ നമ്പറുകളുമിട്ടിരുന്നു. “താഴെപ്പറയുന്ന നിര്‍വ്വചനത്തിനു ചേരുന്ന […]
Continue Reading