അമിത് ഷാ മാര്‍ച്ച് 12 ന് കേരളത്തില്‍

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ കേരളത്തില്‍. മാര്‍ച്ച് 12 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യുമെന്ന്ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് നടക്കേണ്ടിയിരുന്ന അമിത് ഷായുടെ സന്ദര്‍ശനമാണ് 12 ലേക്ക് മാറ്റിയത്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം ഇനി കേരളമാണ് ലക്ഷ്യമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ സജീവ രാഷ്ട്രീയ ചര്‍ച്ച നടന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം.

Continue Reading

കൂടത്തായ് കൊലപാതകം;സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കം

കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വില്‍സനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാവുക. 2011ല്‍ നടന്ന കൊലപാതകത്തില്‍ റോയ് തോമസിന്റെ ഭാര്യ ജോളിയടക്കം നാലു പ്രതികളാണ് അറസ്റ്റിലായിരുന്നത്.2011 ലാണ് കൂടത്തായി സ്വദേശി റോയ് തോമസ് കൊല്ലപ്പെടുന്നത്. ശരീരത്തില്‍ സയനഡിന്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും പൊലീസ് അന്ന് അത് ആത്മഹത്യയായി എഴുതിതത്തള്ളുകയായിരുന്നു. എട്ടു വര്‍ഷത്തിന് ശേഷം വടകര റൂറല്‍ എസ്പി കെ.ജി. സൈമണ് കിട്ടിയ പരാതിയാണ് […]

Continue Reading

ഡോക്ടര്‍ക്കു മര്‍ദനം; കോഴിക്കോട് ആശുപത്രികളില്‍ ഇന്ന് ഒ.പി. ബഹിഷ്‌കരണം

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റിന് ഡോ. പി.കെ. അശോകനു മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരപരിധിയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി. ബഹിഷ്‌കരിക്കും. അത്യാഹിതവിഭാഗവും ലേബര്‍റൂമും ഒഴികെയുള്ള എല്ലാ ഒ.പി. സേവനങ്ങളും രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബഹിഷ്‌കരിക്കുന്നത്. ഐ.എം.എ.യുടെ ആഹ്വാനപ്രകാരമാണ് സമരം.ഫാത്തിമ ആശുപത്രിയില്‍ അക്രമം സൃഷ്ടിക്കുകയുംചെയ്തവരെ അറസ്റ്റുചെയ്യണമെന്ന് ഐ.എം.എ. കോഴിക്കോട് ശാഖാ പ്രസിഡന്റ് ഡോ. ബി. വേണുഗോപാലന്‍, സെക്രട്ടറി ഡോ. കെ. സന്ധ്യാക്കുറുപ്പ് എന്നിവര്‍ ആവശ്യപ്പെട്ടു. കെ.ജി.എം.ഒ.എ.യും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാനവ്യാപകമാക്കുമെന്നു […]

Continue Reading

ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരെത്തി

ആറ്റുകാൽ പൊങ്കാലയുടെ അവസാനവട്ട ഒരുക്കങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, റവന്യൂ മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവർ ക്ഷേത്രത്തിലെത്തി. പൊങ്കാലയുടെ പൊങ്കാലയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കിയ കൺട്രോൾ റൂമുകളും സ്റ്റാളുകളും മന്ത്രിമാർ സന്ദർശിച്ചു. തുടർന്ന് തുടർന്ന് നടന്ന യോഗത്തിൽ ഒരുക്കങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിമാരോട് വിശദീകരിച്ചു. പൊങ്കാലയ്ക്കായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ തൃപ്തികരമാണെന്ന് മന്ത്രിമാർ പറഞ്ഞു. ഇത്തവണ ചൂടു കൂടുമെന്ന് […]

Continue Reading

സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി

വിവ കേരളത്തിന്റേയും ലോകവനിതാദിനത്തിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും ആവേശമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരംഭിച്ച് ഗാന്ധി സ്‌ക്വയര്‍, സ്റ്റേഡിയം ജംഗ്ഷന്‍ വഴി ജനറല്‍ ആശുപത്രിയില്‍ തിരിച്ചെത്തും വിധമായിരുന്നു സൈക്ലത്തോണും റോളര്‍ സ്‌ക്കേറ്റിംഗും. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ അറുപതു ശതമാനത്തിനു മുകളില്‍ പകര്‍ച്ചേതര വ്യാധി മൂലമാണെന്നും ഇതിനുകാരണം അനാരോഗ്യകരമായ ജീവിതശൈലി, […]

Continue Reading

ഒരിക്കൽ ആളുകൾ തൻ്റെ സാമ്പത്തിക സ്ഥിതിയെ ചോദ്യം ചെയ്തിരുന്നതായി തമന്ന ഭാട്ടിയ

ഷോബിസിലെ പ്രമുഖ നടിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. വർഷങ്ങളായി, നടി തൻ്റെ പ്രകടനത്തിലൂടെ കഴിവ് തെളിയിച്ചു. ഹിന്ദിയിലും ദക്ഷിണേന്ത്യൻ സിനിമകളിലും അവർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടി തൻ്റെ ആദ്യ നാളുകളെക്കുറിച്ചും ആളുകൾ തന്നെ എങ്ങനെ നോക്കിക്കണ്ടിരുന്നുവെന്നും പറഞ്ഞു.പിങ്ക്വില്ലയോട് സംസാരിക്കവേ, നടി തൻ്റെ ആദ്യകാലങ്ങൾ വിവരിച്ചു, “ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു അഭിനേതാവാകാൻ ആഗ്രഹിച്ചിരുന്നു. ധാരാളം ആളുകൾ എന്നെ പുച്ഛിച്ചു നോക്കി. ആളുകൾ സാമ്പത്തിക സ്ഥിതിയെ ചോദ്യം ചെയ്യുകയും മാതാപിതാക്കൾ എന്താണ് ചിന്തിക്കുന്നതെന്ന് […]

Continue Reading

ഏഴ് വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലകരമായ മാറ്റം: മന്ത്രി വി ശിവൻകുട്ടി

വെയിലൂർ ജി എച്ച് എസിലെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാന സർക്കാർ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ബഹുനില മന്ദിരങ്ങളുടെയും വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വലിയ മാറ്റമുണ്ടാക്കി. മൂവായിരം കോടി രൂപയുടെ […]

Continue Reading

താനെ: സ്ലാബുകൾ ഇളകി തൂണിൽ വിള്ള ൽ, 5 കെട്ടിടങ്ങളിലെ 250 കുടുംബങ്ങൾ ഒഴിഞ്ഞു

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവാലിയിൽ അഞ്ച് കെട്ടിടങ്ങളുള്ള ഒരു പാർപ്പിട സമുച്ചയം അതിൻ്റെ ചില സ്ലാബുകൾ ഇളകുകയും തൂണുകൾക്ക് വിള്ളലുകൾ ഉണ്ടാകുകയും ചെയ്തതിനെത്തുടർന്ന് പൂർണ്ണമായും ഒഴിപ്പിച്ചതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.ഇന്നലെരാത്രി 11 മണിയോടെ അയഞ്ഞ സ്ലാബുകളും വിണ്ടുകീറിയ തൂണുകളും ശ്രദ്ധയിൽപ്പെട്ടു, തുടർന്ന് അഗ്നിശമന സേനയും പോലീസും പൗര ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി 250 ഓളം കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടങ്ങൾ ഒഴിപ്പിച്ചു.“ഈ കെട്ടിടങ്ങൾ 1998-ൽ നിർമ്മിച്ചതാണ്. കല്യാൺ ഡോംബിവാലി മുനിസിപ്പൽ കോർപ്പറേഷൻ പരിപാലിക്കുന്ന അപകടകരമായ കെട്ടിടങ്ങളുടെ പട്ടികയിൽ […]

Continue Reading

സിസോദിയയുടെ അറസ്റ്റ്, 9 പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തെഴുതി

എക്‌സൈസ് നയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ ഒമ്പത് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ ഒപ്പുകളുണ്ട്. മറ്റ് നേതാക്കൾ ഇവരാണ് : സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എൻസിപി നേതാവ് ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള, പഞ്ചാബ് […]

Continue Reading

ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാർ അമൃത് ഉദ്യാനം സന്ദർശിച്ചു.

രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഡൽഹി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാർ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം സന്ദർശിച്ചു. നേരത്തെ ജനുവരി 29 ന് രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിൽ അമൃത് ഉദ്യാനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുത്തിരുന്നു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിൻ്റെ ഭാഗമായി രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾക്ക് ‘അമൃത് ഉദ്യാൻ’ എന്ന പൊതുനാമം നൽകിയിട്ടുണ്ട്. പ്രസ് സെക്രട്ടറി നേരത്തെ നൽകിയ പ്രസ്താവന പ്രകാരം, പൂന്തോട്ടങ്ങൾ (ഹെർബൽ ഗാർഡൻ, ബോൺസായ് ഗാർഡൻ, സെൻട്രൽ ലോൺ, ലോംഗ് ഗാർഡൻ, […]

Continue Reading