അമിത് ഷാ മാര്‍ച്ച് 12 ന് കേരളത്തില്‍

Politics


കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ കേരളത്തില്‍. മാര്‍ച്ച് 12 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യുമെന്ന്ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിന് നടക്കേണ്ടിയിരുന്ന അമിത് ഷായുടെ സന്ദര്‍ശനമാണ് 12 ലേക്ക് മാറ്റിയത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം ഇനി കേരളമാണ് ലക്ഷ്യമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ സജീവ രാഷ്ട്രീയ ചര്‍ച്ച നടന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *