ഡോക്ടര്‍ക്കു മര്‍ദനം; കോഴിക്കോട് ആശുപത്രികളില്‍ ഇന്ന് ഒ.പി. ബഹിഷ്‌കരണം

NEWS


കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റിന് ഡോ. പി.കെ. അശോകനു മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരപരിധിയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി. ബഹിഷ്‌കരിക്കും. അത്യാഹിതവിഭാഗവും ലേബര്‍റൂമും ഒഴികെയുള്ള എല്ലാ ഒ.പി. സേവനങ്ങളും രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബഹിഷ്‌കരിക്കുന്നത്. ഐ.എം.എ.യുടെ ആഹ്വാനപ്രകാരമാണ് സമരം.
ഫാത്തിമ ആശുപത്രിയില്‍ അക്രമം സൃഷ്ടിക്കുകയുംചെയ്തവരെ അറസ്റ്റുചെയ്യണമെന്ന് ഐ.എം.എ. കോഴിക്കോട് ശാഖാ പ്രസിഡന്റ് ഡോ. ബി. വേണുഗോപാലന്‍, സെക്രട്ടറി ഡോ. കെ. സന്ധ്യാക്കുറുപ്പ് എന്നിവര്‍ ആവശ്യപ്പെട്ടു. കെ.ജി.എം.ഒ.എ.യും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാനവ്യാപകമാക്കുമെന്നു ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *