വെള്ളരി പട്ടണത്തിന്റെ റിലീസ് മാർച്ച് 24ന്

Cinema

കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തുമായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യർ- സൗബിൻ ഷാഹിർ ചിത്രം വെള്ളരി പട്ടണത്തിന്റെ റിലീസ് മാർച്ച് 24നാണ്.

മഞ്ജുവാര്യരും സൗബിനും മത്സരിച്ചഭിനയിക്കുന്ന വെള്ളരിപട്ടണം സംവിധാനം ചെയ്യുന്ന മഹേഷ് ധാരാളം പരസ്യചിത്രങ്ങളുടെ സംവിധായകൻ എന്നനിലയിലും സ്വാമി അയ്യപ്പൻ എന്ന 2 ഡി ആനിമേഷൻ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിലും അന്താരാഷ്ട്ര പ്രശക്തിയാർജിച്ച ശേഷമാണ് മലയാളം ഫീച്ചർ ഫിലിമിലേക്ക് വരുന്നത്.

മഹേഷ് വെട്ടിയാർ

അദ്ദേഹത്തിന്റെ സിനിമയായ വെള്ളരിപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹിന്ദി സിനിമയിലെ അനിൽ കപൂറും മാധവനുമൊക്കെ ട്വീറ്റ് ചെയ്തത് മലയാള സിനിമയിൽ ചർച്ചയായിരുന്നു. നർമ്മത്തിന്റെ മർമ്മമറിയാവുന്ന കാർട്ടൂണിസ്റ്റുകൂടിയായ മഹേഷിൽ നിന്നും ഇനിയുമേറെ പ്രതീക്ഷകൾ വച്ചുപുർത്തുന്നവരുണ്ട്.
സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര,ശബരീഷ് വർമ്മ,
അഭിരാമി ഭാര്‍ഗവന്‍,
കോട്ടയം രമേശ്,
മാല പാര്‍വ്വതി,വീണ നായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ”വെള്ളരിപട്ടണം” എന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്ന് നിർവഹിക്കുന്നു. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയർ സിനിമയാണ് ” വെള്ളരി പട്ടണം”.
മഞ്ജുവാര്യര്‍ കെ.പി.സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി.സുരേഷായി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം-
അലക്സ് ജെ.പുളിക്കൽ, എഡിറ്റിങ്-അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.
കലാസംവിധാനം-
ജ്യോതിഷ് ശങ്കർ, പ്രൊജക്ട് ഡിസൈനർ-ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി.നായർ, കെ.ജി.രാജേഷ് കുമാർ,
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി.വടക്കേവീട്.
അവധിക്കാലം കുടുംബസമേതം ചിരിച്ചുരസിക്കാന്‍ ‘വെള്ളരിപട്ടണ’ത്തിലേക്ക് മാർച്ച് 24 മുതൽ പോകാം.

പി ആർ ഒ- എ.എസ്.ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *