സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനു അടിയന്തര ലാന്‍ഡിങ്ങിന് അനുമതി

LATEST

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (ഐഎക്‌സ്385) അടിയന്തര ലാന്‍ഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചുവിട്ടത്. 182 യാത്രക്കാരാണ് വിമാനത്തിലുള്ളത്. നിലവില്‍ വിഴിഞ്ഞം ഭാഗത്തിനു മുകളിലൂടെ പറന്ന് വിമാനത്തിലെ ഇന്ധനം കടലിലൊഴുക്കുകയാണ്.9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കാന്‍ അനുമതി നല്കിയത്. വിമാനത്താവളത്തില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിങും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *