പ്രവാസഹാസ്യം
ഹന്ത! ചമ്മന്തി ജോയ് ഡാനിയേൽ പ്രിയപെട്ടവരെ, ചമ്മന്തി എന്ന് കേട്ട് ഇതൊരുമാതിരി പള്ളിപ്പെരുന്നാളിന് ചീറ്റിയ പടക്കകഥയാണെന്ന് കരുതരുത്. ചമ്മന്തിയും പഴങ്കഞ്ഞിയും ഒക്കെ തലയിൽ മുണ്ടുമിട്ട് നാട്ടുകവലകളിൽ ജങ്ക് ഫുഡ്ഡുകൾക്ക് വഴിമാറി നടക്കുന്നെങ്കിലും തീൻമേശയിലെ എളിയവരിൽ എളിയവനായ ഈ ഐറ്റംകൊണ്ട് അടിയന് ഇച്ചിരി പണികിട്ടി. അതും നുമ്മ ദുഭായിൽ. പറ്റിയ പറ്റ് പായൽപോലെ പറ്റിപ്പിടിച്ചത് ഭക്ഷണത്തിൽ ആയിരുന്നില്ലതാനും. പണികിട്ടിയത് എന്താണ്, ഏതാണ് എന്നുള്ളതൊക്കെ നാടകാന്തം കവിത്വം എന്നപോലെ വെളിവും വെള്ളിയാഴ്ച്ചയും ഉള്ളവർക്ക് വെളിവായിക്കൊള്ളും. സംഭവ ഭൂമിക ദുബായിലെ ഖിസൈസ് […]
Continue Reading