സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; 18 നു തുടക്കം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനു ഫെബ്രുവരി 18നു തുടക്കം. വാരാന്ത്യങ്ങളിലാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. കേരള സ്ട്രൈക്കേഴ്സാണ് മലയാള സിനിമാ താരങ്ങളുടെ ടീം. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ ക്യാപ്റ്റനും ബ്രാന്റ് അംബാസഡറും. ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിവേക് ഗോപന്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, ഷഫീഖ് റഹ്‌മാന്‍, വിനു മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, നിഖില്‍ മേനോന്‍, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ത്ഥ് […]

Continue Reading

കേസൊഴിവാക്കാന്‍ കൈക്കൂലി;ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.ഇടുക്കി ജില്ലയിലെ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലിബിന്‍ ജോര്‍ജാണ് ഒരു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്. മ്ലാവിന്റെ കൊമ്പ് പിടിച്ച കേസില്‍ നിന്ന് ഒഴിവാക്കാനുള്ള കൈക്കൂലിയായിട്ടാണ് ലിബിന്‍ ജോര്‍ജ് പരാതിക്കാരനോട് തുക ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കുകയും ലിബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ്തൊടുപുഴ സ്വദേശിയായ വ്യക്തിയുടെ വീട്ടില്‍ നിന്ന് മ്ലാവിന്റെ കൊമ്പ് കണ്ടെത്തിയത്. ഈ കേസില്‍ […]

Continue Reading

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും നടക്കും. സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വി, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയത എന്നിവ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.ഇ.പി. ജയരാജനെതിരെ പി ജയരാജന്‍ റിസോര്‍ട്ട് ആരോപണം ഉന്നയിച്ച ശേഷം ചേരുന്ന ആദ്യ സംസ്ഥാന സമിതിയോഗമാണിത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്ന ഇ.പി. ജയരാജന്‍ ആരോപണത്തില്‍ തന്റെ ഭാഗം വിശദീകരിക്കും. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഉള്ള പ്രതിപക്ഷ സമരം നേരിടാനുള്ള […]

Continue Reading

ഉണ്ണി മുകുന്ദനെതിരേ യുവതി നല്കിയ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും

എറണാകുളത്തെ ഫ്‌ലാറ്റില്‍ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ നടന്‍ ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി യുവതി നല്‍കിയ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ പ്രതിഭാഗത്തിനായി ഹാജരാകുന്നത്.

Continue Reading

വിവാഹത്തിനുമുമ്പ്

ഡോ. കാനം ശങ്കരപ്പിള്ള മുപ്പതുവർഷം മുമ്പാണ്. വൈക്കം താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലിനോക്കുന്ന കാലം. പ്രസ്തുത ആശുപത്രിയിൽ ജോലി നോക്കുന്ന ആദ്യത്തെ ഗൈനക്കോളജിസ്റ്റാണ് ലേഖകൻ. കുട്ടികളില്ലാത്ത നൂറുകണക്കിന് ദമ്പതികൾ വൈദ്യപരിശോധനയ്ക്കായി താലൂക്കാശുപത്രിയിൽ എത്തുമായിരുന്നു.ഭാരതീയസൗന്ദര്യസങ്കല്പമനുസരിച്ച് സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തീഭാവമായ ഒരു ഇരുപത്തിമൂന്നുകാരി ഒരുദിവസം ഭർത്താവുമൊത്ത് ചികിത്സാനിർദ്ദേശത്തിനു വന്നു. നളനും ദമയന്തിയുംപോലെ, ഉഷയും അനിരുദ്ധനുംപോലെ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രണ്ടിണക്കിളികൾ. വിവാഹിതരായിട്ട് ആറുമാസമായി. ആറുമാസത്തിനുള്ളിൽ ഗർഭിണിയായി എന്ന പരാതിയുമായി അക്കാലത്ത് ദമ്പതികൾ എത്തിത്തുടങ്ങിയിരുന്നില്ല. ഈ കേസിൽ അതായിരുന്നില്ല പ്രശ്‌നം. പെൺകുട്ടിക്ക്, സൗകര്യത്തിനുവേണ്ടി നമുക്കവളെ സുന്ദരിക്കുട്ടി […]

Continue Reading

ഹോണ്ട ഇലക്ടിക് സ്‌കൂട്ട്ര്‍ അടുത്തവര്‍ഷം വിപണിയിലെത്തും

ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെ ഇരുചക്രവാഹന വിപണി കീഴടക്കാനൊരുങ്ങി ഹോണ്ട. 2024 മാര്‍ച്ച് ആദ്യ വാരത്തോടെ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള വില കുറഞ്ഞ മോഡലാണ് പുറത്തിറക്കാന്‍ സാധ്യത. ഇന്ത്യക്കായി തയ്യാറാക്കുന്ന പ്രത്യേക പ്ലാറ്റ്‌ഫോമിലാണ് പുതിയ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുകയെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്. ഊരിവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രണ്ട് ഇരട്ട ബാറ്ററികളാണ് ഉള്‍ക്കൊള്ളിക്കുക. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഹോണ്ടയെങ്കിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാത്ത […]

Continue Reading

ബ്ലാസ്‌റ്റേഴ്‌സിനു തകര്‍പ്പന്‍ ജയം

മഞ്ഞപ്പടയ്ക്ക് തകര്‍പ്പന്‍ വിജയം. ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ പത്താം വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റില്‍ അബ്ദുനാസര്‍ എല്‍ ഖയാത്തി ചെന്നൈയിനായി ഗോള്‍ നേടിയപ്പോള്‍ അഡ്രിയന്‍ ലൂണ , മലയാളി താരം രാഹുല്‍ കെ.പി എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു.ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയന്‍ ലൂണയാണു കളിയിലെ താരം. ചെന്നൈയിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളത്രയും തടഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്ലും തിളങ്ങി.ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകള്‍ […]

Continue Reading

ഇന്ധന സെസ് കുറയ്ക്കുമോ? ഇന്നറിയാം

ഇന്ധന സെസ്സില്‍ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് വൈകിന്ന് നടക്കുന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് നല്‍കുന്ന മറുപടിയില്‍ തീരുമാനം അറിയിക്കും. ഒരു രൂപ കുറയ്ക്കുന്നത് പരിഗണിച്ചെങ്കിലും അത് ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാരിപ്പോള്‍.സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുകയാണ്. സെസ് കുറച്ചില്ലെങ്കില്‍ യുഡിഎഫ് സമരം ശക്തമാക്കും. അതേസമയം ഇന്ധന സെസ്സില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധന സെസ്സിന് പുറമെ ഭൂമിയുടെ ന്യായവിലയില്‍ ഒറ്റയടിക്ക് 20% വര്‍ധനയിലും ഇന്ന് […]

Continue Reading

വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും അശ്ലീല വെബ്‌സെറ്റില്‍; എട്ടുപേര്‍ അറസ്റ്റില്‍

അശ്ലീല വെബ്സൈറ്റില്‍ വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും പ്രദര്‍ശിപ്പിച്ച പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരനടക്കം എട്ടുപേര്‍ അറസ്റ്റില്‍. വീട്ടമ്മ റൂറല്‍ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിക്കു പിന്നാലെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. സൈബര്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. വീട്ടമ്മയുടെ സഹപാഠികളായ 207 പേരുള്ള സമൂഹമാധ്യമക്കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്ത ചിത്രമാണ് അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത് എന്നാണ് പറയുന്നത്.

Continue Reading

ഡല്‍ഹി മദ്യലൈസന്‍സ് അഴിമതി; ബുച്ചി ബാബു അറസ്റ്റില്‍

തെലങ്കാനയിലെ ചാര്‍ട്ടേഡ് ആക്കൗണ്ടന്റ് ബുച്ചി ബാബുവിനെ മദ്യലൈസന്‍സ് അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയുടെ മുന്‍ ഓഡിറ്ററാണ് ബുച്ചി ബാബു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കേസില്‍ കവിതയും പ്രതിയാണ്.കഴിഞ്ഞ നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്ന ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദത്തിനു […]

Continue Reading