ഓപ്പറേഷൻ ബ്ലൂ സ്റ്റാർ

രചയിതാവ്: അൻവർ അബ്ദുല്ല.പ്രസാധകർ: ഡോൺ ബുക്സ് .വിഭാഗം : ത്രില്ലർ നോവൽ.ഭാഷ: മലയാളംപേജ്: 146വില: 170റേറ്റിംഗ്: 4.4/5പരീക്ഷണാർത്തം എഴുതിയ ഒരു രൂപം.. ഒരു കഥയിൽ നിന്നു മറ്റൊരു കഥയുടെ ഉള്ളിൽ കൂടെ ഉള്ള സഞ്ചാരം..റൺ ലോല റൺ എന്ന എന്ന സിനിമയിൽ കാണുന്ന രൂപത്തിൽ..കഥയുടെ ആരംഭം ജയൻ എന്ന വ്യക്തിയിൽ കൂടെ ആയിരുന്നു.. അയാളിൽ ഏല്പിക്കപ്പെട്ട ഒരു കർമ്മത്തിന്റെ പരിസമാപ്തി കുറിച്ചു അയാൾ പുറത്തേക്കു ഇറങ്ങുന്നു.. കയ്യിൽ അരലക്ഷം രൂപയും ആയി..അത്ര ദിവസത്തെ അയാളുടെ ഉറക്കം ഒഴിച്ചിലിന് […]

Continue Reading

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. 10 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. അക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പിനിടെ അക്രമിയും കൊല്ലപ്പെട്ടു. വെര്‍ജീനിയയിലെ ചെസാപീക്കിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് വെടിവെയ്പ്പുണ്ടായത് ‘സാംസ് സര്‍ക്കിളിലെ വാള്‍മാര്‍ട്ടില്‍ ഒരു വെടിവെയ്പ്പ് നടന്നതായി ചെസാപീക്ക് പോലീസ് സ്ഥിരീകരിക്കുന്നു. 40 ലധികം എമര്‍ജന്‍സി വാഹനങ്ങള്‍ അക്രമം നടന്ന വാള്‍മാര്‍ട്ട് ഔട്ട്‌ലെറ്റിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.സംഭവത്തില്‍ വിര്‍ജീനിയ സ്റ്റേറ്റ് സെനറ്റര്‍ ലൂയിസ് ലൂക്കാസ് പ്രതികരണവുമായി എത്തി. ‘ അമേരിക്കയിലെ ഏറ്റവും പുതിയ കൂട്ട വെടിവയ്പ്പ് ഇന്ന് രാത്രി വെര്‍ജീനിയയിലെ ചെസാപീക്കിലുള്ള വാള്‍മാര്‍ട്ടില്‍ നടന്നു. അതില്‍ […]

Continue Reading

ക്ഷീരദിനത്തില്‍ മില്‍മ ഫാക്ടറികളില്‍ സന്ദര്‍ശിക്കാം

ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് ഈ മാസം 25, 26 തിയതികളില്‍ മില്‍മ മേഖല യൂണിയന്റെ കീഴിലുള്ള ഡയറികള്‍ സന്ദര്‍ശിക്കാനും വിലയില്‍ ഇളവുകളോടെ ഉത്പന്നങ്ങള്‍ വാങ്ങാനും പൊതുജനങ്ങള്‍ക്ക് അവസരം. ഈ ദിവസങ്ങളില്‍ മില്‍മ നേരിട്ട് നടത്തുന്ന വില്പന കേന്ദ്രങ്ങളില്‍ നിരക്കിളവ് ഉണ്ടാകും. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.ദേശീയ ക്ഷീരദിനമായ 26ന് രാവിലെ മില്‍മയുടെ എല്ലാ യൂണിറ്റുകളിലും പതാക ഉയര്‍ത്തലും മധുരപലഹാര വിതരണവും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Continue Reading

റേഷന്‍കടകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടും

ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഇതുസംബന്ധിച്ച് റേഷന്‍ വ്യാപാരി സംഘടനകളുടെ സംയുക്ത സമരസമിതി സര്‍ക്കാരിനു നോട്ടീസ് നല്‍കി. അതേസമയം പ്രതിഷേധം തീര്‍ക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ടു ശ്രമം തുടങ്ങി. കമ്മീഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കെആര്‍ഇയു (സിഐടിയു), കെആര്‍ഇയു (എഐടിയുസി) എന്നീ സംഘടനകള്‍ ചേര്‍ന്നു രൂപം നല്‍കിയ സമരസമിതിയാണു സിവില്‍ സപ്ലൈസ് കമ്മിഷണര്‍ക്കു നോട്ടിസ് നല്‍കിയത്. സംസ്ഥാനത്തെ 14500 […]

Continue Reading

ശബരിമലയിലെ അപ്പം, അരവണ വിതരണ സൗകര്യങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം: കോടതി

ശബരിമലയിലെ അപ്പം, അരവണ വിതരണത്തിനുള്ള സൗകര്യങ്ങളെക്കുറിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അരവണ വിതരണത്തിനായി വേണ്ടത്ര ക്യാനുകള്‍ എത്തിക്കുന്നതില്‍ കരാറുകാരന്‍ വീഴ്ച വരുത്തുന്നുവെന്ന സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.അരവണ വിതരണത്തിന് തടസമുണ്ടാകരുതെന്നും ക്യാനുകള്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കരാറുകാരനെതിരെ നടപടിയെടുക്കാമെന്നും ഹൈക്കോടതി ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കി. 50 ലക്ഷം ക്യാനുകള്‍ വേണ്ടിടത്തു […]

Continue Reading

20 ഗ്രാം മെത്തഫിറ്റമിനുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പിടിയില്‍

പാലക്കാട് മയക്കുമരുന്നു വേട്ട. വാളയാറില്‍ 20 ഗ്രാം മെത്തഫിറ്റമിനുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി. എറണാകുളം സ്വദേശികളായ മുഹമ്മദ് അജീബ് (21), അശ്വിന്‍ (22), കണ്ണൂര്‍ സ്വദേശി സഞ്ജിത്ത് അലി(22), കോഴിക്കോട് സ്വദേശി നാജില്‍ മുഹമ്മദ്(21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്ത് ബിടെക് വിദ്യാര്‍ഥികളാണ് നാലുപേരും.ബംഗളുരുവില്‍നിന്ന് എറണാകുളത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. ഇവരുടെ കാറില്‍ വളര്‍ത്തുനായയുമുണ്ടായിരുന്നു.മെത്ത്, കല്ല് എന്നിങ്ങനെ പേരുകളില്‍ ന്യൂ ജനറേഷന്‍ യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ മയക്കുമരുന്ന് വളരെ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ പോലും വലി […]

Continue Reading

തരൂരിനെ ഭയപ്പെടുന്നതാര്?

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ ശശി തരൂർ ശ്രമിക്കുന്നു എന്ന ആശങ്കയിലാണ് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ ചിലർ. ശരി തരൂരിനുളള പൊതു സ്വീകാര്യതയാണ് നേതാക്കളെ വിളറിപിടിപ്പിച്ചിരിക്കുന്നത്. ഊതിവീർപ്പിച്ച ബലൂൺ ഒരു മൊട്ടുസൂചികൊണ്ട് കുത്തിയാൽ തീരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോൺഗ്രസ്സിലെ മുതിർന്ന നേതാവായ കെ മുരളീധരനും, യുവനേതാവ് ശബരിനാഥടക്കമുള്ള ഒരു നിര തരൂരിനു പിൻതുണയുമായി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ശശി തരൂർ നടത്തുന്ന മലബാർ പര്യടനത്തിൽ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിനു […]

Continue Reading

ആഡംബര കാറില്‍ നിന്നും
മയക്കുമരുന്ന് പിടികൂടി

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍ നിന്നും പോലീസ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയതായി റിപ്പോര്‍ട്ട്. സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ആഡംബര കാറില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്‌സ്, മാത്തോട്ടം സഹല്‍ എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെക്കൂടാതെ ഓടി രക്ഷപ്പെട്ട മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളില്‍ […]

Continue Reading

ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം 12 പേര്‍ മരിച്ചു

അമിതവേഗതയിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം 12 പേര്‍ മരിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലെ മെഹ്നാര്‍ ഗ്രാമത്തില്‍ ഇന്നലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Continue Reading

കുഫോസ് വിസി നിയമനം ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല(കുഫോസ്) വിസി നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ റിജി ജോണ്‍ ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി […]

Continue Reading