ബുര്‍ജ് ഖലീഫ ചാലഞ്ച്

ബുര്‍ജ് ഖലീഫയുടെ 160 നിലകളും പടികളിലൂടെ കയറിയത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും. കയറാന്‍ എടുത്ത സമയം 37 മിനിറ്റും 38 സെക്കന്‍റും.സ്കൈ ഡൈവിംഗ്, മലകയറ്റം, ഗ്ലൈഡിംഗ് തുടങ്ങി പല സാഹസികവിനോദങ്ങളിലും ഷെയ്ഖ് ഹംദാന്‍ പങ്കെടുത്ത് അത്ഭുതങ്ങള്‍ കാട്ടിയിട്ടുണ്ട്. ഒട്ടേറെ ആരാധകരും ഇദ്ദേഹത്തിനുണ്ട്.

Continue Reading

തെക്കുകിഴക്കന്ർ ബ്രസീലില്‍ സ്കൂളില്‍ വെടിവെപ്പ്;മൂന്നുപേര്‍ മരിച്ചു

സ്‌കൂളുകളില്‍ അതിക്രമിച്ച് കയറി ആയുധധാരി നടത്തിയ വെടിവെയ്പില്‍ തെക്കുകിഴക്കന്‍ ബ്രസീലിലെ മൂന്ന് പേര്‍ മരിച്ചു.രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ടത്. സെമി ഓട്ടോമാറ്റിക് പിസ്റ്റളുമായി ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച മുന്‍ വിദ്യാര്‍ത്ഥി തെക്കുകിഴക്കന്‍ ബ്രസീലിലെ രണ്ട് സ്‌കൂളുകളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അക്രമം നടന്നത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും 13 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ ചെറിയ പട്ടണമായ അരാക്രൂസില്‍ ഒരേ തെരുവില്‍ സ്ഥിതി ചെയ്യുന്ന ഒരു പബ്ലിക് സ്‌കൂളിലും ഒരു […]

Continue Reading

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. 10 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. അക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പിനിടെ അക്രമിയും കൊല്ലപ്പെട്ടു. വെര്‍ജീനിയയിലെ ചെസാപീക്കിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് വെടിവെയ്പ്പുണ്ടായത് ‘സാംസ് സര്‍ക്കിളിലെ വാള്‍മാര്‍ട്ടില്‍ ഒരു വെടിവെയ്പ്പ് നടന്നതായി ചെസാപീക്ക് പോലീസ് സ്ഥിരീകരിക്കുന്നു. 40 ലധികം എമര്‍ജന്‍സി വാഹനങ്ങള്‍ അക്രമം നടന്ന വാള്‍മാര്‍ട്ട് ഔട്ട്‌ലെറ്റിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.സംഭവത്തില്‍ വിര്‍ജീനിയ സ്റ്റേറ്റ് സെനറ്റര്‍ ലൂയിസ് ലൂക്കാസ് പ്രതികരണവുമായി എത്തി. ‘ അമേരിക്കയിലെ ഏറ്റവും പുതിയ കൂട്ട വെടിവയ്പ്പ് ഇന്ന് രാത്രി വെര്‍ജീനിയയിലെ ചെസാപീക്കിലുള്ള വാള്‍മാര്‍ട്ടില്‍ നടന്നു. അതില്‍ […]

Continue Reading

ഗാസയില്‍ തീപിടിത്തം; 21പേര്‍മരിച്ചു

പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്.അഭയാര്‍ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് തീപിടിത്തതിന് കാരണമായാത്. മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പലസ്തീന്‍ അധികൃതര്‍ പറയുന്നത്. നാലുനില കെട്ടിടത്തിന്റെ അടുക്കളയില്‍ നിന്നായിരുന്നു വാതക ചോര്‍ച്ച ഉണ്ടായത്. പരിക്കേറ്റവരെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് പലസ്തീന്‍ പ്രസിഡന്റ് […]

Continue Reading

ഒമാന്‍ തീരത്ത് എണ്ണ ടാങ്കറില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി

ഒമാന്‍ തീരത്ത് നിന്ന് 150 മൈല്‍ അകലെ എണ്ണ ടാങ്കറില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി. ലൈബീരിയന്‍ പതാക വഹിക്കുന്ന പസഫിക് സിര്‍ക്കോണ്‍ എന്ന എണ്ണക്കപ്പലിലാണ് ബോംബ് വാഹക ഡ്രോണ്‍ പതിച്ചത്. കപ്പലില്‍ ഡ്രോണ്‍ ഇടിച്ചെന്ന് കപ്പലിന്റെ ഉടമസ്ഥരായ സിംഗപ്പുര്‍ ആസ്ഥാനമായ ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് കമ്പനി അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. കപ്പലിന് ചെറിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍, എണ്ണ ചോര്‍ച്ച ഉണ്ടായിട്ടില്ല.സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും കമ്പനി അറിയിച്ചു.ഇസ്രയേലി ശതകോടീശ്വരന്‍ ഐഡാന്‍ ഓഫറിന്റെ ഉമസ്ഥതയില്‍ ഉള്ളതാണ് ഈസ്റ്റേണ്‍ പസഫിക് […]

Continue Reading

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്
2024ല്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കും

2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിച്ചേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത ആഴ്ച ഫ്ലോറിഡയിലെ മാര-എ-ലാഗോ എസ്റ്റേറ്റില്‍ വച്ച് നടത്തുമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍ പറഞ്ഞു.ട്രംപിന്റെ അടുത്ത അനുയായിയും ദീര്‍ഘകാല ഉപദേശകനുമാണ് ജേസണ്‍ മില്ലര്‍.2016ലും 2020-ലും മില്ലര്‍ ട്രംപിന് വേണ്ടി പ്രചാരണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു, പ്രസിഡൻ്റ് പദവിയിൽ നിന്നും ട്രംപ് മാറിയ ശേഷവും അദ്ദേഹത്തിൻ്റെ ഉപദേശകനായി ജേസണ്‍ മില്ലര്‍ തുടരുകയാണ്.

Continue Reading

ചാള്‍സ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്

ചാള്‍സ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ് ലണ്ടനിലെ യോര്‍ക്കില്‍ ചാള്‍സ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. 23 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ് രാജാവിന് നേരെ മുട്ടയെറിഞ്ഞത്. എന്നാല്‍ മുട്ടകള്‍ രാജാവിന്റെയും പത്നിയുടെയും ശരീരത്തില്‍ പതിച്ചില്ല. പൊതു ക്രമസമാധാനം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അടിമകളുടെ രക്തത്തില്‍ കെട്ടിപ്പടുത്തതാണ് ഈ രാജ്യമെന്നും എന്റെ രാജാവല്ലെന്നും ആക്രോശിച്ചായിരുന്നു പ്രതിഷേധം.സംഭവത്തില്‍ യൂണിവേഴ്സിറ്റി ഖേദം പ്രകടിപ്പിച്ചു. ചിത്രങ്ങള്‍ കണ്ട് ഞെട്ടിയെന്നും തെറ്റായ പെരുമാറ്റമായി […]

Continue Reading

മേരിലാന്‍ഡിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി അരുണ മില്ലര്‍

യുഎസ് സംസ്ഥാനമായ മേരിലാന്‍ഡിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി ഇന്ത്യന്‍-അമേരിക്കന്‍ വംശജ അരുണ മില്ലറെ (57) തിരഞ്ഞെടുക്കപ്പെട്ടു. മേരിലാന്‍ഡ് എല്‍ജി റേസില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയായി ഇതോടെ അരുണ മില്ലര്‍ മാറി.ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് അരുണ മത്സരിച്ചത്. മോണ്ടഗോമറി കൗണ്ടിയില്‍ സിവില്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനിയറായി 30 വര്‍ഷം സേവനമനുഷ്ഠിച്ചു. 2010 മുതല്‍ 2018 വരെ മേരിലാന്‍ഡ് ഡിസ്ട്രിക്റ്റ് 15ല്‍ നിന്നും സ്റ്റേറ്റ് ഹൗസ് അംഗമായി.ഹൈദരാബാദിലായിരുന്നു അരുണ മില്ലറുടെ ജനനം. ഇവര്‍ക്ക് ഏഴു വയസുള്ളപ്പോളാണ് കുടുംബം […]

Continue Reading