റൊണാൾഡോയുടെ അപ്രതീക്ഷിത വിട

മൊറൊക്കോ പോസ്റ്റിൽ ഗോൾ അടിക്കാൻ കഴിയാത്തതിലൂടെ കരിയർ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് പോർച്ചുഗീസ് ഹീറോ റൊണാൾഡോ. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം കളിക്കളം വിട്ടത്. ഇനി റൊണാൾഡോക്ക് ലോകകപ്പ് കിരീടം വെറും സ്വപ്നം മാത്രം. ഇതു വരെ 196 മത്സരങ്ങൾ കളിച്ച റൊണാൾഡോക്ക് പ്രായപരിധി കാരണം അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ആരാധകർക്കും സങ്കടം സഹിക്കാൻ പറ്റുന്നില്ല. റൊണാൾഡോ വിങ്ങിപൊട്ടുന്ന വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലായി.

Continue Reading

ഫ്രാൻസ് സെമിയിൽ കടന്നു

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ് ഫ്രഞ്ച് പട സെമിയിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ഫ്രാന്‍സിനായി ചൗമേനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയ്‌ന് പുറത്തേക്ക് അടിച്ചു കളഞ്ഞതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സെമിയില്‍ ഫ്രാന്‍സ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ നേരിടും.

Continue Reading

രണ്ടു ദിവസം കൂടി മഴ തുടരും

ചൊവ്വാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്നലെ മുതൽ പരക്കെ പെയ്യുന്ന മഴയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ അടുത്ത മൂന്നു ദിവസം യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൻദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ പെയ്യുന്ന കനത്ത മഴയിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

Continue Reading

വാളയാറിൽ രക്ത ചന്ദനം പിടികൂടി

വാളയാറിൽ രക്‌ത ചന്ദനം പിടികൂടി. നിർത്താതെ പാഞ്ഞ കാറിനെ പിന്തുടർന്നാണ് എക്സൈസ് സംഘം രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 150 കിലോ ചന്ദനം പിടികൂടിയത്. പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ചന്ദനത്തിന് അരക്കോടിലധികം രൂപ വില വരും. ദേശീയപാതയിലൂടെ അഞ്ച് കിലോ മീറ്ററിലധികമാണ് എക്സൈസ് ഇങ്ങനെ കാറിനെ പിന്തുടർന്നത് വാളയാറിലെ പരിശോധന ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു കാറിലുണ്ടായിരുന്നവരുടെ ലക്ഷ്യം. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ കാർ ഉപേക്ഷിച്ച് യുവാക്കൾ പുഴയിലേക്ക് ചാടാൻ ശ്രമിച്ചു

Continue Reading

മൂന്നാം ഏകദിനം ഇന്ത്യയ്ക്ക് ജയം

ആദ്യ രണ്ട് ഏകദിനങ്ങളിലെ തോല്‍വിയ്ക്ക് ടീം ഇന്ത്യ പലിശസഹിതം മടക്കി നല്‍കി. മൂന്നാം ഏകദിനത്തില്‍ ഇഷാന്‍റെ 210 റണ്‍സ് കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറില്‍ വെറും 182 റണ്ണില്‍ പുറത്തായി.ഇതോടെ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ അവസാനിപ്പിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. വിരാട് കോലിയുടെ 113 റണ്‍സും മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തുണയായി.

Continue Reading

നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ദുബായിൽ വച്ച് വിമാനത്തിൻ്റെ കോക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി.ഷൈനെ എമിഗ്രേഷൻ വിഭാഗത്തിൻ്റെ കസ്റ്റഡിയിലെടുത്തു.വൈദ്യ പരിശോധനയ്ക്ക് നടനെ വിധേയനാക്കും. നടന്റെ വിചിത്രമായ പെരുമാറ്റങ്ങൾ പല പ്പോഴും മാധ്യമങ്ങളിൽ ചർചയായിട്ടുണ്ട്.

Continue Reading

ബ്രസീല്‍ പരിശീലക സ്ഥാനത്തു നിന്നും ടിറ്റെ ഒഴിവായി

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് ടിറ്റെ യുടെ രാജി. 2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

Continue Reading

ഖത്തർ ലോകകപ്പിലെ അവസാന 2 ക്വാർട്ടർ ഫൈനലുകൾ ഇന്ന്

ഇന്ത്യൻ സമയം രാത്രി 8.30ന് അൽ തുമാമ സ്റ്റേഡി യത്തിൽ മൊറോക്കോ പോർച്ചുഗലിനെ യും രാത്രി 12.30ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെയുംനേരിടും. ഖത്തറിൽ ഏറ്റവും ആവേശത്തോടെ കളിച്ചു കയറിയ ടീമുകളാണ് മൊറോക്കോയും പോർച്ചുഗലും. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ 6-1ന് സ്വിറ്റ്സർലൻഡിനെ തകർത്തു. മൊറോക്കോ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിലും മറികടന്നു. പോർ ച്ചുഗലിന്റെ അലയടങ്ങാത്ത ആക്രമണവും മൊറോക്കോയുടെ തല കുനിക്കാ ത്തെ പ്രതിരോധവും തമ്മിലുള്ള പോർമുഖമാകും ഇന്ന് അൽ തുമാമ സ്റ്റേഡിയം.

Continue Reading

ആസിഫ് അലിക്ക് റോളക്സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി

റോഷാക്ക് സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് വിലപിടിച്ച റോളക്സ് വാച്ച് ആസിഫിന് മമ്മൂട്ടി കൈമാറിയത്. റോഷാക്ക് വിജയാഘോഷ വേദിയിൽ നടൻ ദുൽഖർ സൽമാൻ്റെ സാന്നിധ്യത്തിലാണ് സമ്മാനം കൊടുത്തത്. റോളക്സ് വാച്ചിന് കോടികൾ വിലവരും. റോഷാക്കിലെ ആസിഫലിയുടെ അഭിനയത്തെമമ്മൂട്ടി പ്രശംസിച്ചു. ”ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആൾക്കാരെക്കാൾ റെസ്‌പെക്ട് ചെയ്യണം. ‘മനുഷ്യന്റ ഏറ്റവും എക്‌സ്പ്രസീവായ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ […]

Continue Reading

ഹർജി തള്ളി/ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം ആലോചന. ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ വിഷയം ചര്‍ച്ചയായേക്കും. അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ കാരണമായ ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ സജി ചെറിയാനു മുന്നില്‍ തടസങ്ങളില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജിഹൈക്കോടതിയാണ് തള്ളിയത്. ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തിൽപ്പെട്ട സജി ചെറിയാൻ്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത് സജി ചെറിയാൻ്റെ മന്ത്രിസഭാ പ്രവേശനത്തിന് […]

Continue Reading