കൊച്ചുപ്രേമൻ യാത്രയായി

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ- 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനിച്ച പ്രേംകുമാർ പേയാട് സർക്കാർ സ്‌കൂളിലും. പിന്നീട് എംജി കോളജിൽനിന്ന് ബിരുദവും നേടിയിട്ടുണ്ട്. നാടകത്തിലൂടെയാണ് രംഗപ്രവേശം. ജഗതി എൻ.കെ.ആചാരിയുടെ ജ്വാലാമുഖി എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. ഏഴു നിറങ്ങളാണ് ആദ്യം റിലീസ് ചെയ്ത സിനിമ. മിമിക്രിക്കാരുടെ ഇഷ്ടതാരമായിരുന്നു കൊച്ചുപ്രേമൻ. അദ്ദേഹത്തിൻ്റെ പ്രത്യേകരീതിയിലുള്ള ഡയലോഗുകൾക്കു ധാരാളം ആരാധകരുണ്ടായിരുന്നു. ട്രോളുകളിലെ നിറസാന്നിധ്യമായിരുന്നു കൊച്ചുപ്രേമൻ.

Continue Reading

ഷാരൂഖ് ഖാന് ചലച്ചിത്രമേളയില്‍ ബഹുമതി

രണ്ടാമത് റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയില്‍ ആരംഭിച്ചു. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്ക് ഷാരൂഖ്ഖാന് ബഹുമതി സമ്മാനിച്ചു. തന്‍റെ പുതിയ സിനിമയായ ഡുന്‍കിയുടെ ഷൂട്ടിംഗിനായി ഷാരൂഖ് ഖാന്‍ ജിദ്ദയിലും അല്‍ഉലയിലുമാണ് ഇപ്പോഴുള്ളത്. വ്യാഴാഴ്ച മക്കയിലെത്തി ഉംറ കര്‍മ്മം അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.റെഡ് സീ ഫെസ്റ്റിവലില്‍ പുരസ്കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും തന്‍റെ സിനിമകളുടെ ആരാധകരുള്ള സൗദിയിലത്താന്‍ കഴിഞ്ഞത് ഒരതിശയമായി കരുതുന്നുവെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

Continue Reading

സത്യൻ അന്തിക്കാട് ശ്രീനിവാസനെ സന്ദർശിച്ചു

സത്യൻ അന്തിക്കാട് കുറുക്കൻ എന്ന സിനിമയുടെ സെറ്റിലെത്തി ശ്രീനിവാസനെ സന്ദർശിച്ചത് വാർത്തയായി. അദ്ദേഹം ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു. മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു‘ഞാൻ രോഗശയ്യയിലായിരുന്നു.അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.’ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,‘ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു.രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി […]

Continue Reading

ഓ മേരി ലൈല ക്രിസ്മസിനു തിയേറ്ററുകളിലെത്തും

ആന്റണി വര്‍ഗീസിനെ നായകനാക്കി അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓ മേരി ലൈല’ ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തും.വെയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കലാണ് ആന്റണിയുടെ നായികയാകുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നവാഗതനായ അനുരാജ് ഒ.ബി ആണ് തയ്യാറാക്കുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകനായ അഭിഷേക് കെ.എസ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ […]

Continue Reading

‘ലാത്തി’ ഡിസംബര്‍ 22നു പ്രദര്‍ശനത്തിനെത്തും

വിശാലിനെ നായകനാക്കി എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ലാത്തി’ ഡിസംബര്‍ 22നു പ്രദര്‍ശനത്തിനെത്തും. ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം.യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ അഭിനയിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് ‘ലാത്തി’ എന്ന ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. ബാലസുബ്രഹ്‌മണ്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ‘ലാത്തി’ എന്ന ചിത്രത്തിന്റെ […]

Continue Reading

“കനിഹയുടെ പെര്‍ഫ്യൂം” റിലീസ്18ന്

കനിഹയുടെ പുതിയ ചിത്രം ‘പെര്‍ഫ്യൂം’ 18 ന് റിലീസ് ചെയ്യും. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂം ആവിഷ്‌ക്കരിക്കുന്ന കഥാപശ്ചാത്തലം.മോത്തി ജേക്കബ് പ്രൊഡക്ഷന്‍സിന്റെയും വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറില്‍ ഹരിദാസ് ആണ് സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേര്‍ന്നാണ്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് […]

Continue Reading

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍
കൃഷ്ണ അന്തരിച്ചു

തെലുങ്കിലെ പ്രമുഖ നടനും സംവിധായകനും നിര്‍മാതാവുമായ കൃഷ്ണ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനന്റല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെലുങ്കിലെ മുന്‍നിര നടന്‍ മഹേഷ് ബാബു മകനാണ്.ചെറിയ വേഷങ്ങളിലൂടെയാണ് കൃഷ്ണ സിനിമാലോകത്ത് ആദ്യം എത്തിയത്. 1961 ല്‍ പുറത്തിറങ്ങിയ കുല ഗോത്രലു, പടണി മുന്ധുകു(1962), പറവു പതിഷ്ഠ(1963) എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലെത്തി. 1965 പുറത്തിറങ്ങിയ തേനെ മനസുലു എന്ന ചിത്രത്തിലൂടെയാണ് നായകനായി ആദ്യം എത്തുന്നത്. […]

Continue Reading

നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശിഅന്തരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി (46) അന്തരിച്ചു. കുഴഞ്ഞ് വീണഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രാജു ശ്രീവാസ്തവയ്ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ മരണം സംഭവിക്കുന്ന മറ്റൊരു താരമാണ് സിദ്ധാന്ത്.കണ്‍ട്രോള്‍ റൂം, സിദ്ദി ദില്‍ മാനേ നാ, തുടങ്ങിയ ടിവി ഷോകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മോഡല്‍ അലസിയ റൗട്ടാണ് സിദ്ധാന്തിന്റെ ഭാര്യ. നേരത്തെ, മാധ്യമ പ്രവര്‍ത്തകയായ ഇറ ചൗധരിയെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് […]

Continue Reading

താരപ്രഭാവം മാധ്യമങ്ങൾക്ക്
ചോദ്യചിഹ്നമാവുമ്പോൾ

എ. ചന്ദ്രശേഖർസ്വന്തം നിലനിൽപിന് ഇതര മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നൊരു മാധ്യമവ്യവസ്ഥയാണ് സിനിമയുടേത്. അതു കൊണ്ടുതന്നെ മാധ്യമങ്ങളും താരവ്യവസ്ഥിതിയുമായുള്ള ബന്ധം അതിലോലമായ കൊടുക്കൽവാങ്ങലുകളുടേതാണ്. സിനിമയും ഇതര മാധ്യമങ്ങളുമാ യുള്ള സംഘർഷങ്ങളെപ്പറ്റി ചില സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വിശകലനം.സിനിമയ്ക്കൊരു സവിശേഷതയുണ്ട്. ആസ്വദിക്കാൻ പരിശീ ലനം ആവശ്യമില്ലാത്തതുകൊണ്ടും, ഏറെ ചെലവില്ലാത്തതു കൊണ്ടും സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ബഹുജനമാധ്യമമാണത്. അത്രതന്നെ സ്വാധീനവും ഇതര കലാമേഖ കളെ നിഷ്പ്രഭമാക്കുംവിധമുള്ള ബഹുജനസ്വീകാര്യ തയും, ചലച്ചിത്രപ്രവർത്തകർക്കുമുണ്ട്. അഭിനേതാക്കൾക്കാണ് സാങ്കേതിക, നിർവഹണപ്രവർത്തകരേ അപേക്ഷിച്ച് താര സിംഹാസനങ്ങളും […]

Continue Reading

നായാട്ടും ഷേർണിയും;
ചില രാഷ്ട്രീയ വ്യാകുലതകൾ

എ.ചന്ദ്രശേഖർവ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷങ്ങളും സംഘട്ടനങ്ങളുമാണല്ലോ സർഗാത്മകരചനകൾക്ക് പ്രചോദനം. അതത് സമൂഹങ്ങളിലെ വൈരുദ്ധ്യങ്ങളും വൈജാത്യങ്ങളുടെയും പശ്ചാത്തലമാണ്് ഈ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെന്നപോലെ തമിഴ്‌നാട്ടിലെ ചിലയിടങ്ങളിൽ ഇന്നും അതിശക്തമായി നിലനിൽക്കുന്ന ജാതിവ്യവസ്ഥിതിയുടെ നേർക്കാഴ്ചകൾ പണ്ടെന്നത്തേതിനേക്കാൾ കൂടുതൽ വാർത്തകളിൽ മാത്രമല്ല സിനിമ പോലുള്ള ആവിഷ്‌കാര മാധ്യമങ്ങളിലും വച്ചുകെട്ടുകളില്ലാതെ തുറന്ന നിലയ്ക്ക് ചർച്ചചെയ്യപ്പെടുന്നുണ്ട്. കമൽഹാസന്റെ വിരുമാണ്ടി മുതൽ പരിയാരം പെരുമാൾ, കർണൻ വരെയുള്ള സിനിമകളിൽ ഈ ജാതിരാഷ്ട്രീയത്തിന്റെ നേർചിത്രങ്ങൾ അസാമാന്യ കയ്യടക്കത്തോടെ, സാമൂഹികധാരണയെ അസ്വസ്ഥപ്പെടുത്തുംവിധം അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.നവോത്ഥാനമുന്നേറ്റങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും […]

Continue Reading