നടന്‍ ഭീമന്‍ രഘുവിന് സത്യജിത് റേ ഗോള്‍ഡന്‍ ഫിലിം പുരസ്‌കാരം

സംവിധായകമികവിന് നടന്‍ ഭീമന്‍ രഘുവിന് സത്യജിത് റേ ഗോള്‍ഡന്‍ ഫിലിം പുരസ്‌കാരം. ‘ചാണ’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.ഭീമന്‍ രഘുവാണ് ചിത്രം സംവിധാനം ചെയ്തത്. ഇതിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് ഭീമന്‍ രഘുവിനെ തേടിയെത്തിയത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും ഭീമന്‍ രഘു തന്നെയാണ്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്നും ചാണയുമായി കേരളത്തില്‍ എത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രം പറയുന്നത്.മികച്ച സംവിധായകന്‍, വില്ലന്‍, ബാലതാരം തുടങ്ങി മൂന്ന് പുരസ്‌കാരങ്ങളാണ് ചാണ സ്വന്തമാക്കിയത്. വില്ലന്‍ കഥപാത്രമായ വിഷ്ണു റാമിന് […]

Continue Reading

ഭാര്യയുമായി അവിഹിതബന്ധമെന്നുസംശയം; യുവാവിനെ തലയക്കടിച്ചുകൊന്നു

കെഐപി കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, പ്രതി പിടിയില്‍. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചാണ് അനന്തു ഭവനില്‍ അനന്തുവിനെ (28) പ്രതി കലഞ്ഞൂര്‍ കുടുത്ത ശ്രീഭവനം വീട്ടില്‍ ശ്രീകുമാര്‍ തലയ്ക്കടികൊന്ന് കനാലില്‍ തള്ളിയത്.മൃതദേഹം കണ്ടെത്തിയതിനു തൊട്ടടുത്തുള്ള റബര്‍ എസ്റ്റേറ്റിലാണ് കൊല നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്റ്റേറ്റിനുള്ളില്‍ അനന്തു കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ വേണ്ടി കുറെനേരം കാത്തു. സുഹൃത്തുക്കള്‍ മടങ്ങിയതിനുശേഷം എത്തി കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. മൃതദേഹം സംഭവ സ്ഥലത്ത് […]

Continue Reading

പാലക്കാട് വന്‍തീപിടിത്തം; ടയര്‍ ഗോഡൗണ്‍ കത്തിനശിച്ചു

പാലക്കാട് മാര്‍ക്കറ്റ് റോഡിലെ ടയര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു.പിരിയാരി സ്വദേശി ആഷിഖിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയര്‍ ഗോഡൗണാണ് ഇന്നലെ രാത്രിയില്‍ കത്തിനശിച്ചത്. ഗോഡൗണിന് പിന്നിലായി ചവര്‍ കൂട്ടിയിട്ട് കത്തിക്കുന്നതില്‍ നിന്നുള്ള തീപിടിത്തമെന്നാണ് നിഗമനം. പതിനേഴ് അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുക കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്കും പടര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.മഞ്ഞക്കുളം പള്ളി റോഡിലെ ടയര്‍ ഗോഡൗണിന് പിന്നിലായി രാത്രി പത്ത് […]

Continue Reading

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിനുനേരെ ആക്രമം

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമം. മന്ത്രിയുടെ തിരുവനന്തപുരത്ത് ഉള്ളൂരിലെ വീട്ടിന് നേരെയാണ് ആക്രമമുണ്ടായത്. മുന്‍ വശത്തെ ജനല്‍ ചില്ലകള്‍ തകര്‍ത്ത നിലയിലാണ്ജനലില്‍ ചെറിയ രീതിയില്‍ ചോരത്തുള്ളികളുണ്ടായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജ് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. മോഷണ ശ്രമമാണോ എന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന.

Continue Reading

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട്ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി(50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മരുമകന്റെ കാലിനു ഗുരുതരമായി പരുക്കേറ്റു. പള്ളിക്കത്തോട് അരുവിക്കുഴി തകടിയേല്‍ ജിമ്മിയാണ് ബൈക്ക് ഓടിച്ചത്. കോഴ-പാലാ റോഡില്‍ മരങ്ങാട്ടുപള്ളി ടൗണില്‍ രാവിലെയാണ് അപകടമുണ്ടായത്. എറണാകുളത്തുന്നിന്ന് വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ ബൈക്കില്‍ തട്ടുകയായിരുന്നു. വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

കൊല്ലം കളക്ടറേറ്റില്‍ ബോബു ഭീഷണി; അമ്മയും മകനും അറസ്റ്റില്‍

കലക്ട്രേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തെഴുതിയ അമ്മയും മകനും അറസ്റ്റില്‍.കൊല്ലം മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് നിരവധി ഭീഷണിക്കത്തുകളും കണ്ടെടുത്തു. ഫെബ്രുവരി മൂന്നിനാണ് കൊല്ലം കളക്ട്രേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്നുള്ള കത്ത് ലഭിക്കുന്നത്. കത്തെഴുതിയത് ഷാജന്‍ തന്നെയെന്ന് പോലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ […]

Continue Reading

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; 18 നു തുടക്കം

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനു ഫെബ്രുവരി 18നു തുടക്കം. വാരാന്ത്യങ്ങളിലാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. കേരള സ്ട്രൈക്കേഴ്സാണ് മലയാള സിനിമാ താരങ്ങളുടെ ടീം. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ ക്യാപ്റ്റനും ബ്രാന്റ് അംബാസഡറും. ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിവേക് ഗോപന്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, ഷഫീഖ് റഹ്‌മാന്‍, വിനു മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, നിഖില്‍ മേനോന്‍, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ത്ഥ് […]

Continue Reading

കേസൊഴിവാക്കാന്‍ കൈക്കൂലി;ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.ഇടുക്കി ജില്ലയിലെ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലിബിന്‍ ജോര്‍ജാണ് ഒരു ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്. മ്ലാവിന്റെ കൊമ്പ് പിടിച്ച കേസില്‍ നിന്ന് ഒഴിവാക്കാനുള്ള കൈക്കൂലിയായിട്ടാണ് ലിബിന്‍ ജോര്‍ജ് പരാതിക്കാരനോട് തുക ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കുകയും ലിബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ്തൊടുപുഴ സ്വദേശിയായ വ്യക്തിയുടെ വീട്ടില്‍ നിന്ന് മ്ലാവിന്റെ കൊമ്പ് കണ്ടെത്തിയത്. ഈ കേസില്‍ […]

Continue Reading

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും നടക്കും. സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വി, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയത എന്നിവ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.ഇ.പി. ജയരാജനെതിരെ പി ജയരാജന്‍ റിസോര്‍ട്ട് ആരോപണം ഉന്നയിച്ച ശേഷം ചേരുന്ന ആദ്യ സംസ്ഥാന സമിതിയോഗമാണിത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്ന ഇ.പി. ജയരാജന്‍ ആരോപണത്തില്‍ തന്റെ ഭാഗം വിശദീകരിക്കും. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഉള്ള പ്രതിപക്ഷ സമരം നേരിടാനുള്ള […]

Continue Reading

ഉണ്ണി മുകുന്ദനെതിരേ യുവതി നല്കിയ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും

എറണാകുളത്തെ ഫ്‌ലാറ്റില്‍ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യാനെത്തിയ യുവതിയെ നടന്‍ ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി യുവതി നല്‍കിയ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ പ്രതിഭാഗത്തിനായി ഹാജരാകുന്നത്.

Continue Reading