പാലക്കാട് സ്പിരിറ്റ് വേട്ട; കള്ളില്‍ ചേര്‍ക്കാനായി സൂക്ഷിച്ച 5000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കള്ളില്‍ ചേര്‍ക്കാനായി മാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച 5000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പാലക്കാട് ചെമ്മണാമ്പതിയിലാണ് എക്‌സൈസ് സംഘത്തിന്റെ സ്പിരിറ്റ് വേട്ട. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോട്ടം നടത്തിപ്പുകാരനായ സബീഷിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ചെമ്മണാമ്പതി. ഒരു സ്പിരിറ്റ് കേസില്‍ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മാവിന്‍ തോട്ടത്തില്‍ സ്പിരിറ്റ് ഉള്ളതായി വിവരം ലഭിച്ചത്. തോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്ന 146 കാനുകളും ഉണ്ടായിരുന്നത്. പിടിയിലായ പ്രവീണിന് സ്വന്തമായി […]

Continue Reading

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കം

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കം. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1:30നാണ് മത്സരം ആരംഭിക്കുക.2019 മാര്‍ച്ചിന് ശേഷം കളിച്ച ഏകദിന മത്സരങ്ങളില്‍ സ്വന്തം മണ്ണില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദനി ലോകകപ്പ് നടക്കാനിരിക്കെ വിജയത്തുടര്‍ച്ച തന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.അതേസമയം, കെയ്ന്‍ വില്യംസണ്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നീ പ്രമുഖ താരങ്ങള്‍ ഇല്ലാതെയാണ് കീവീസ് ഇന്ത്യയ്ക്ക് എതിരെ ഇറങ്ങുന്നത്. പാകിസ്താനെ 2-1ന് പരാജയപ്പെടുത്തിയാണ് കീവീസിന്റെ വരവ്. മറുഭാഗത്ത്, ശുഭ്മാന്‍ […]

Continue Reading

നേപ്പാൾ വിമാനാപകടം: എയർഹോസ്റ്റസിൻ്റെ ടിക് ടോക്ക് വീഡിയോ

നേപ്പാളിൽ ഞായറാഴ്ച നടന്ന മാരകമായ അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് പകർത്തിയ യെതി എയർലൈൻസ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ ടിക് ടോക്ക് ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലാകുന്നു. ഞായറാഴ്ച രാവിലെ പൊഖാറയിലെ പുതിയ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് 72 യാത്രക്കാരുമായി വിമാനം നദിയിലെ മലയിടുക്കിൽ തകർന്നപ്പോൾ, ജീവൻ നഷ്ടപ്പെട്ട നാല് ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരാളാണ് ഒഷിൻ അലെ മഗർ.നേപ്പാളിൽ നിന്നുള്ള അറിയപ്പെടുന്ന ടിക് ടോക്കറാണ് ആലെ, 24, താൻ ബോളിവുഡ് ട്യൂണിൽ നൃത്തം ചെയ്യുകയും വിമാനത്തിൽ പോസ് ചെയ്യുകയും […]

Continue Reading

2015 ജനുവരി മുതൽ 55,000-ലധികം വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തു

വെബ്‌സൈറ്റുകൾ തടയുന്നതിന് മിക്കപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒരു കാരണം ‘ഇന്ത്യൻ ഭരണകൂടത്തിൻ്റെ സംരക്ഷണം’ ആണ്, അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് കുറിക്കുന്നു. 2015 ജനുവരിക്കും 2022 ജൂണിനുമിടയിൽ ഏകദേശം 55,580 വെബ്‌സൈറ്റുകൾ, YouTube ചാനലുകൾ, URL-കൾ, ആപ്ലിക്കേഷനുകൾ മുതലായവ ബ്ലോക്ക് ചെയ്‌തതായി റിപ്പോർട്ട് കണ്ടെത്തി.‘ഫൈൻഡിംഗ് 404: ഇന്ത്യയിൽ വെബ്‌സൈറ്റ് തടയൽ സംബന്ധിച്ച ഒരു റിപ്പോർട്ട്’ ഡിജിറ്റൽ ലോകത്തെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമ സേവന സംഘടനയായ SFLC.in പുറത്തിറക്കി. ഒരു വെബ്‌സൈറ്റിൻ്റെയോ അപ്ലിക്കേഷൻ്റെയോ ഉള്ളടക്കം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ […]

Continue Reading

ദ സൗണ്ട് ഓഫ് മ്യൂസിക്

1965 മാര്‍ച്ചില്‍ ഇറങ്ങിയ ദ സൗണ്ട് ഓഫ് മ്യൂസിക് അന്നും ഇന്നും ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളെ പിടിച്ചടക്കിയ ചിത്രമാണ്. 1966-ല്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച സൗണ്ട് റെക്കോര്‍ഡിംഗ്, മികച്ച തിരക്കഥ, മികച്ച സംഗീതം എന്നീ വിഭാഗങ്ങളിലായി അഞ്ച് ഓസ്കര്‍ അവാര്‍ഡുകള്‍ ദ സൗണ്ട് ഓഫ് മ്യൂസിക് നേടുകയുണ്ടായി. കോണ്‍വെന്‍റിലെ അന്തേവാസിയായ മരിയ മദര്‍സുപ്പീരിയറുടെ നിര്‍ദ്ദേശപ്രകാരം അമ്മയില്ലാത്ത ഏഴു കുട്ടികളുടെ ആയയായി എത്തുന്നതാണ് കഥ. ക്ഷമയും സംഗീതവും കൊണ്ട് മരിയ കുട്ടികളുടെ മനസ്സ് കീഴടക്കി. സാല്‍സ്ബെര്‍ഗിന്‍റെ പ്രകൃതിസൗന്ദര്യം […]

Continue Reading

വിമന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം 18

വിമന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം 18 951 കോടി രൂപക്കാണ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് കമ്പനി സംപ്രേക്ഷണാവകാശം കരസ്ഥമാക്കിയത്. 7.09 കോടി രൂപയാണ് ഒരു മത്സരത്തിന്റെ മൂല്യം.വിമന്‍സ് ഐപിഎല്ലിന്റെ മാധ്യമാവകാശം സ്വന്തമാക്കുന്നതിന് പ്രമുഖരായ പത്തോളം മാധ്യമ സ്ഥാപനങ്ങള്‍ ബിഡ്ഡുകള്‍ സമര്‍പ്പിച്ചിരുന്നു. ഡിസ്‌നി ഹോട്ട് സ്റ്റാര്‍, സോണി നെറ്റ്വര്‍ക്ക്, ആമസോണ്‍ പ്രൈം, ഫാന്‍കോഡ്, ടൈംസ് ഇന്റര്‍നെറ്റ്, ഗൂഗിള്‍ എന്നിയെല്ലാം അതില്‍ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അഞ്ച് ടീമുകളാണ് ഈ വിമണ്‍സ് ഐപിഎല്ലില്‍ മാറ്റുരക്കുക. ആകെ […]

Continue Reading

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ഏറ്റുമുട്ടല്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കശ്മീര്‍ പോലീസും, സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് സംശയാസ്പദമായ നിലയില്‍ വാഹനം കണ്ടത്.തുടര്‍ന്ന് പരിശോധനക്കായി വാഹനം തടഞ്ഞപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിച്ചു. ബുദ്ഗാം നഗരത്തിലെ ജില്ലാ കോടതി സമുച്ചയത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍15 ട്രെയിനുകള്‍ വൈകി ഓടുന്നു

കനത്ത മൂടല്‍ മഞ്ഞ് കാരണം 15 ട്രെയിനുകള്‍ വൈകി ഓടുന്നു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയില്‍ വീണ്ടും ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായി. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാണ, ഉത്തര്‍പ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളിലാണ് ശൈത്യതരംഗം ശക്തിപ്രാപിച്ചത്. ബുധനാഴ്ചവരെ അതിശൈത്യം തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം മൂടല്‍മഞ്ഞും […]

Continue Reading

അയ്യര് കണ്ട ദുബായില്‍ മുകേഷും ഉര്‍വശിയും ഒന്നിക്കുന്നു

നീണ്ട നാളുകള്‍ക്ക് ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്നു എം എ നിഷാദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ അയ്യര് കണ്ട ദുബായ് എന്നചിത്രത്തിലാണ് മുകേഷും ഉര്‍വ്വശിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍ വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഗ്‌നേഷ് വിജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്. സൗണ്ട് ഡിസൈന്‍ രാജേഷ് പി എം, […]

Continue Reading

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കേരളം പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി

എല്ലാ പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഒത്തുചേരലുകളിലും ആളുകൾക്ക് മാസ്ക് നിർബന്ധമാക്കി കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 12 ലെ ഉത്തരവിൽ, സംസ്ഥാനത്ത് കോവിഡ്-19 വ്യാപിക്കുന്നത് തടയാൻ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളാനും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, വൈറസ് ആക്രമണത്തിൽ നിന്ന് ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ കൈ കഴുകുന്നതിനും സാനിറ്റൈസറുകൾ ഉപയോഗിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ക്രമീകരിക്കാൻ കടകൾ, തിയേറ്ററുകൾ, വിവിധ പരിപാടികളുടെ സംഘാടകർ എന്നിവരോടും സർക്കാർ നിർദ്ദേശിച്ചു. രാജ്യത്തുടനീളമുള്ള COVID-19 കേസുകളുടെ വർദ്ധനവിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ […]

Continue Reading