നീണ്ട നാളുകള്‍ക്ക് ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്നു എം എ നിഷാദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ അയ്യര് കണ്ട ദുബായ് എന്നചിത്രത്തിലാണ് മുകേഷും ഉര്‍വ്വശിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍ വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഗ്‌നേഷ് വിജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്. സൗണ്ട് ഡിസൈന്‍ രാജേഷ് പി എം, ഓഡിയോഗ്രഫി എം.ആര്‍. രാജാകൃഷ്ണന്‍, കലാസംവിധാനം പ്രദീപ് എം. വി, എഡിറ്റിംഗ് ജോണ്‍ കുട്ടി, ഛായാഗ്രഹണം സിദ്ധാര്‍ഥ് രാമസ്വാമി.

