കള്ളില്‍ ചേര്‍ക്കാനായി മാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച 5000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പാലക്കാട് ചെമ്മണാമ്പതിയിലാണ് എക്‌സൈസ് സംഘത്തിന്റെ സ്പിരിറ്റ് വേട്ട. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോട്ടം നടത്തിപ്പുകാരനായ സബീഷിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ചെമ്മണാമ്പതി. ഒരു സ്പിരിറ്റ് കേസില്‍ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മാവിന്‍ തോട്ടത്തില്‍ സ്പിരിറ്റ് ഉള്ളതായി വിവരം ലഭിച്ചത്. തോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്ന 146 കാനുകളും ഉണ്ടായിരുന്നത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു. ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേക്ക് കള്ള് കൊണ്ടു പോയിരുന്നു. അതില്‍ ചേര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

