ടീനേജ് കഥാപാത്രങ്ങളിലൂടെ താരമായി മാറിയ മാത്യുവിനെയും തെന്നിന്ത്യന്‍ താരം മാളവിക മോഹനനെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ക്രിസ്റ്റി തിയറ്ററുകളിലേക്ക്. ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ എത്തും. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. അല്‍വിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനുമാണ്.
റോക്കി മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ സാജെയ് സെബാസ്റ്റിനും കണ്ണന്‍ സതീശനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രം ഗാനങ്ങള്‍ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ക്യാമറ ചെയ്തിരിക്കുന്നത്. മനും അന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
