രാജമൗലി, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്ക് ഓസ്‌കാറിൽ പങ്കെടുക്കാൻ ഒരാൾക്ക് 20 ലക്ഷം രൂപ

ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിനാൽ, 2023 ലെ ഓസ്‌കാറിൽ പങ്കെടുക്കാൻ സംഗീതസംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും മാത്രമാണ് സൗജന്യ പാസിന് അർഹരായതെന്ന് ഒരു റിപ്പോർട്ട് പറയുന്നു. ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുൾപ്പെടെ RRR ടീമിലെ ബാക്കിയുള്ളവർക്കും അവരുടെ കുടുംബത്തിനും ഇവൻ്റ് തത്സമയം കാണുന്നതിന് ടിക്കറ്റ് വാങ്ങേണ്ടി വന്നു.മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ ആർആർആറിലെ നാട്ടു നാട്ടു നേടി. എസ് […]

Continue Reading

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത ശ്രമം

കോട്ടയം മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഹൈറേഞ്ച് പ്രദേശങ്ങളിലുള്ള സാധാരണക്കാരുടെ ഏക ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത ശ്രമമെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുകയാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ ജോസഫ്. അദ്ദേഹം തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങൾ അതീവഗൌരവമുള്ളതാണ്. ആന്റണി മാർട്ടിൻ ജോസഫിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം. ”പച്ചമരത്തോട് ഇതാണ് അവർ ചെയ്യുന്നതെങ്കിൽ ഉണക്ക മരത്തിന് എന്ത് സംഭവിക്കും” എന്ന ബൈബിൾ വചനമാണ് […]

Continue Reading

2000 കുളങ്ങളുമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

2000 കുളങ്ങളുമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് മാർച്ച് 22ന് നിർവഹിക്കും വേനൽക്കാലം മുന്നിൽ കണ്ട് ജലസംരക്ഷണത്തിൽ മാതൃകപരമായ പ്രവർത്തനങ്ങളുമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയുടെ ഭാഗമായി 2000 കുളങ്ങളാണ് നിർമിക്കുന്നത്. ആദ്യഘട്ടമായി ലോകജലദിനമായ മാർച്ച് 22ന് 1000 കുളങ്ങളുടെ പൂർത്തീകരണവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം വാമനപുരം ഗ്രാമപഞ്ചായത്തിലെ കളമച്ചൽ വാർഡിലെ അയിലത്തുവിളാകം ചിറയിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. […]

Continue Reading

അമൃത്പാല്‍ സിംഗ് അറസ്റ്റില്‍; സംഘര്‍ഷസാധ്യത, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദിയായ വാരീസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷം നാകോദാറില്‍ നിന്നാണ് അമൃത്പാലിനെ പിടികൂടിയത്. ജലന്ധറില്‍ വച്ച് അമൃത്പാലിന്റെ പത്തോളം അനുയായികളെയും പൊലീസ് പിടികൂടി. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാളെ ഉച്ച വരെ നിര്‍ത്തിവച്ചു. വ്യാജപ്രചരണം തടയുന്നതിന്റെ ഭാഗമായാണ് നടപടി.അമൃത്പാലിനെ പിടികൂടാന്‍ വന്‍ സന്നാഹങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്. എട്ട് ജില്ലകളിലെ പൊലീസ് സംഘമാണ് ”ഓപ്പറേഷന്‍ അമൃത്പാല്‍ സിംഗില്‍ പങ്കെടുത്തത്. ക്രമസമാധാനപാലനത്തിനായി പഞ്ചാബ് പൊലീസ് […]

Continue Reading

മാർ പൗവ്വത്തിൽ തിരുമേനിയുടെ കബറടക്കം ബുധനാഴ്ച

കാലം ചെയ്ത മാർ ജോസഫ് പൗവ്വത്തിൽ തിരുമേനിയുടെ കബറടക്കം ബുധനാഴ്ച ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്ന് എടുക്കുന്നതും അരമന ചാപ്പലിൽ കൊണ്ടുവരുന്നതുമാണ്. അവിടെ വിശുദ്ധ കുർബാനയും സംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും. തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരുന്നതും അവിടെ പൊതുദർശനത്തിന് വയ്ക്കുന്നതും ആണ് സംസ്കാരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 9. 30 ന് ആരംഭിക്കുന്നതും 10 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് ഭൗതികശരീരം സംസ്കരിക്കും.

Continue Reading

എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം

എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം; ഫൈനലിൽ ബംഗളൂരു എഫ് സിയെ തോല്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ, സ്കോർ (4 – 3). എ ടി കെ മോഹൻ ബഗാൻ്റെ നാലാം ഐ എസ് എൽ കിരീടമാണിത്. നിശ്ചിത സമയത്ത് രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതിനേ തുടർന്നാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. അധിക സമയത്തും ഇരു ടീമിനും ഗോൾ നേടാനായില്ല. നേരത്തേ കളിയുടെ പതിനാലാം മിനിറ്റിൽ ദിമിത്രിയോസ് പെട്രറ്റോസാണ് […]

Continue Reading

ആലപ്പുഴയുടെ ഹൃദയം കവർന്ന കളക്ടർ

ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കി കൃഷ്ണതേജ ആലപ്പുഴ ജില്ല കളക്ടറുടെ ചുമതലയൊഴിഞ്ഞു ആലപ്പുഴ ജില്ല കളക്ടർ വി ആർ കൃഷ്ണ തേജ ചുമതലയൊഴിഞ്ഞു. കോവിഡ് ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കുന്നതിനുള്ള നടപടികളെടുത്താണ് കളക്ടർ യാത്രയാവുന്നത്. വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഇവർക്ക് വീടുകൾ നിർമിച്ചു നൽകുന്നത്. ആറ് മാസത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കി നൽകുമെന്ന് കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കളക്ടർ വാക്ക് നൽകി. വൈകിട്ട് 5 മണിയോടെയാണ് […]

Continue Reading

സീരിയല്‍ കില്ലറായി പ്രഭുദേവയുടെ ബശീര

സീരിയല്‍ കില്ലറായി പ്രഭുദേവയുടെ ‘ബശീര’; കേരള റിലീസ് 24ന്… പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’ കേരളത്തിൽ തീയേറ്റർ റിലീസിന് ഒരുങ്ങി. മാർച്ച് 24ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രം വിതരണം ചെയ്യുന്നത് ശ്രീ ബാല എൻ്റർടെയിൻമെൻ്റ് ആണ്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്. ചിത്രത്തില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭു ദേവ എത്തുന്നത്. ഏഴ് നായികമാരാണ് ചിത്രത്തിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത […]

Continue Reading

ഡൽഹി മഴ, ആളുകൾ വീഡിയോകളും ചിത്രങ്ങളും ട്വീറ്റ് ചെയ്തു

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹിയിൽ ചൂട് കൂടിയ ദിവസങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ന് രാവിലെ, ആളുകൾ ഉണർന്നത് മഴയുടെ ദിവസത്തിലേക്ക്. ഡൽഹി, നോയിഡ, അയൽ നഗരങ്ങളിലെ ചില പ്രദേശങ്ങളിൽ നേരിയ മഴ പെയ്തു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ദിവസത്തിലെ ഉയർന്നതും താഴ്ന്നതുമായ താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസും ആയിരിന്നു.മഴ തുടങ്ങിയതു മുതൽ നിരവധി പേരാണ് ട്വിറ്ററിൽ തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് മഴയുടെ ചിത്രങ്ങളും വീഡിയോകളും […]

Continue Reading

സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ.

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ.ഏ.ഡി.1877. സെൻസ് ലോഞ്ച് എന്റെർടൈൻ മെന്റന്റിന്റെ ബാ നറിൽ നിർമ്മിച്ച് നവാഗതനായ സന്യൂപ് സത്യൻ സംവിധാനം ചെയ്യുന്നഈ ചിത്രത്തിന്റെ പൂജയും ടൈറ്റിലിൽ ലോഞ്ചും ഫെബ്രുവരി ഇരുപത്തിയേഴ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് എസ്.പി. ഗ്രാന്റ് ഡെയ്സ് ഹോട്ടലിൽ വച്ച്പ്രൗഢ ഗംഭിരമായ ചടങ്ങിലൂടെ നടന്നു.വലിയ ജനപങ്കാളിത്തത്തോടെ നടന്ന ഈ ചടങ്ങിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ. അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ പങ്കെടുത്തു. : പതിവു […]

Continue Reading