കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹിയിൽ ചൂട് കൂടിയ ദിവസങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്ന് രാവിലെ, ആളുകൾ ഉണർന്നത് മഴയുടെ ദിവസത്തിലേക്ക്. ഡൽഹി, നോയിഡ, അയൽ നഗരങ്ങളിലെ ചില പ്രദേശങ്ങളിൽ നേരിയ മഴ പെയ്തു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ദിവസത്തിലെ ഉയർന്നതും താഴ്ന്നതുമായ താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസും ആയിരിന്നു.
മഴ തുടങ്ങിയതു മുതൽ നിരവധി പേരാണ് ട്വിറ്ററിൽ തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് മഴയുടെ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തിരിക്കുന്നത്.
