ബന്ധപ്പെടുന്നതിൽ പരാജയം

Hello Doctor HOT Topic

സെക്സോളജിസ്റ്റിനോട് ചോദിക്കാം

ഡോ.ടൈറ്റസ് പി. വർഗീസ്


ചോദ്യം/ 26 വയസുള്ള വിവാഹിതയാണ് ഞാൻ. കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമായി. ഇതുവരെ വേണ്ടവിധം ലൈംഗികബന്ധത്തിൽ ഏർപ്പെടുവാൻ സാധിച്ചിട്ടില്ല. ഓരോ തവണയും ശ്രമിക്കുമ്പോഴും ലിംഗം ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴും എന്റെ യോനി ഞാനറിയാതെ തന്നെ വല്ലാതെ മുറുകുകയും ബന്ധപ്പെടാൻ പറ്റാ തെ വരികയുമാണ്. ഒരു തവണ ഭർത്താവിന്റെ ലിംഗം യോനിക്കു ള്ളിലായപ്പോൾ എന്റെ മസിലുകൾ മുറുകിയതുകാരണം അദ്ദേഹ ത്തിന് കുറേ നേരത്തേയ്ക്ക് ലിംഗം പുറത്തെടുക്കാൻ സാധിച്ചില്ല. സത്യത്തിൽ ലൈംഗികകാര്യത്തിൽ ഞാൻ സാധാരണരീതി യിലുള്ള താത്പര്യവും, ആഗ്രഹവും ഉള്ള ആളു തന്നെയാണ്. പ ക്ഷേ എന്നിട്ടും വേഴ്ച സാധിക്കാതെ വരുന്നതിൽ ഞങ്ങൾ രണ്ടു പേരും ദു:ഖിതരാണ്. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ദയവായി മറുപടി തരുമല്ലോ?
നീലിമ, കാസർകോഡ്


ഉത്തരം/ ചില സ്ത്രീകളിൽ സാന്ദർഭികമായി പ്രത്യക്ഷപ്പെടുന്ന ഒരു ലൈംഗികപ്രശ്‌നമാണിത്. യോനീസങ്കോചം എന്ന ഈ തകരാറുള്ള സ്ത്രീകൾക്ക് പലപ്പോഴും ലൈംഗികസുഖം അനുഭവവേദ്യമാ കാറില്ല. പുരുഷലിംഗം അകത്തേയ്ക്ക് പ്രവേശിപ്പിക്കാൻ മുതി രുമ്പോൾ യോനീമുഖത്തിന് ചുറ്റുമുള്ള മാംസപേശികൾ തീവ്രമായ പിരിമുറുക്ക ത്തിന് വിധേയമാകുന്നതാണ് ഇതിനു കാരണം. ഇങ്ങനെ യോനീഭാഗത്തെ പേശികൾ അബോധപൂർവമായി മുറുകിച്ചുരുങ്ങി ലിംഗപ്രവേശത്തെ തടയുന്നു.
ചില അവസരങ്ങളിൽ ലിംഗം ഉള്ളിലേക്ക് പ്രവേശിച്ച ശേഷ മാകാം യോനീസങ്കോചം ഉണ്ടാവുന്നത്. ഇത് ലിംഗം പിൻവലി ക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. ഈ വിധത്തിലുള്ള സാഹചര്യം നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് കത്തിൽ നിന്നുതന്നെ വ്യക്തമാണല്ലോ. നായ്ക്കളിൽ ഇങ്ങനെ ഒരവസ്ഥ ഉണ്ടാവുന്നത് നാട്ടിൻപുറങ്ങളിൽ ജീവിക്കുന്ന ചിലരെങ്കിലും നേരിൽ കണ്ടിട്ടുണ്ടാകുമല്ലോ.
ഇത്തരം പ്രശ്‌നങ്ങളിൽ പ്രധാന കാരണമായി കാണാറുള്ളത്, സ്ത്രീയുടെ ഭാഗത്തുനിന്നുമുള്ള ഭയം നിറഞ്ഞ മനോഭാവവും പ്രതികരണങ്ങളുമാണ്. അതായത് വിവാഹശേഷം ഭർത്താവുമാ യുള്ള വേഴ്ചയാണെങ്കിൽപ്പോലും ഉപബോധമനസിൽ കുറ്റബോ ധത്തിന്റെ അംശമുള്ള സ്ത്രീകളിൽ ഭയാധിക്യം കൂടിയാവുമ്പോൾ സാധാരണരീതിയിലുള്ള ബന്ധപ്പെടൽ അസാധ്യമായിത്തീരുന്നു.
ലൈംഗികബന്ധത്തിൽ താത്പര്യമില്ലാത്തതുകൊണ്ടോ, ഇണ യോട് സ്‌നേഹക്കുറവ് ഉള്ളതുകൊണ്ടോ അല്ല ഇങ്ങനെ സംഭ വിക്കുന്നതെന്ന് പ്രത്യേകം ഓർക്കുക. ഭർത്താവിന് വിധേയമാകാ നുള്ള സ്വാഭാവികമായ എല്ല സന്നദ്ധതയും വികാരവും ഇക്കൂട്ടർ ക്കുണ്ടാവും. ഓരോ തവണയും ലൈംഗികപേശികളിൽ അവരുടെ ബോധമനസിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഒരുതരം ‘കോച്ചി വലിക്കൽ’ സംഭവിക്കുകയാണ് ചെയ്യുന്നത്.
തങ്ങളുടെ ആഗ്രഹത്തിനു വിരുദ്ധമായി ഇപ്രകാരം പേശികൾ വലിഞ്ഞുമുറുകുന്നതിന്റെ കാരണം മാനസികമോ ശാരീരികമോ ആകാം. ലൈംഗികഭാഗങ്ങളെ ബാധിച്ചിട്ടുള്ള ഏതെങ്കിലും രോഗ ങ്ങളോ ക്ഷതങ്ങളോ സംയോഗത്തെ വേദനാജനകമാക്കുന്ന തിനാൽ പേശികൾക്ക് ചിലപ്പോൾ ഈ വിധമുള്ള കോച്ചിവലിക്കൽ ഉണ്ടായേക്കാം. പക്ഷേ, മിക്ക അവസരങ്ങളിലും ലൈംഗിക ബന്ധ ത്തിനെതിരെയുള്ള സ്ത്രീയുടെ അബോധപൂർവമായ ഒരു പ്രതി രോധമാണ് ഈ ലൈംഗികപേശികളുടെ കോച്ചിവലിക്കൽ. വളരെ ചെറുപ്രായത്തിൽ കണ്ടും കേട്ടും മനസിലാക്കിയിട്ടുള്ള ലൈംഗി കമായ ഭീതി, കുടുംബാംഗങ്ങളോ മറ്റുള്ളവരോ ഏർപ്പെടുത്തിയി ട്ടുള്ള വിലക്കുകൾ, മാനസികമായി തകർത്തുകളഞ്ഞ ബാല്യത്തി ലെയോ കൗമാരത്തിലെയോ ഏതെങ്കിലും ലൈംഗികാനുഭവം തുടങ്ങിയവ മാനസിക കാരണമാണ്.
യോനീസങ്കോചത്തിനുള്ള ഏറ്റവും നല്ല പരിഹാരം നല്ല ലൈം ഗികവിദ്യാഭ്യാസം നൽകി നമ്മുടെ കൗമാരക്കാരെ വളർത്തുക എന്നതാണ്. ലൈംഗികതയെപ്പറ്റി ആരോഗ്യപരമായ വീക്ഷണവും ശാസ്ത്രീയജ്ഞാനവും ലഭിച്ചാൽ ഉത്ക്കണ്ഠകളും ഭീതികളും ഉണ്ടാവാനുള്ള സാധ്യതകൾ ഒരു പരിധിവരെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. അപക്വമായ അറിവുകൾ മനസിൽ വച്ചുകൊണ്ട് ധൃതി പിടിച്ച് പൗരുഷം തെളിയിക്കാനുള്ള ഭർത്താക്കന്മാരുടെ ചില ‘മല്ലയുദ്ധ’ത്തെ ഓർമിപ്പിക്കുന്ന ലൈംഗികശ്രമങ്ങൾ ഭാര്യയിൽ ഭയം വർധിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ആവശ്യത്തിന് സമയമെടുത്ത് ഇണയുടെ മനസും ശരീരവും മനസിലാക്കി ലൈംഗികബന്ധത്തിന് സമീപിക്കുമ്പോൾ ഇങ്ങനെ യുള്ള പല പ്രശ്‌നങ്ങളും താനേ ഇല്ലാതാവുന്നതായി കാണാം. എന്നിട്ടും ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ എച്ച്.ആർ.ടി. സമ്പ്രദായത്തിൽ ബ്രെയിൻവേവ് തെറപ്പിയിലൂടെ ഈ ലൈംഗിക വൈകല്യത്തിന്റെ കാരണങ്ങൾ കണ്ടെത്തി അവയുടെ സ്വാധീനം മാറ്റാൻ സാധിക്കുന്നതാണ്. ഏറ്റവും അടുത്തുള്ള ഒരു എച്ച്.ആർ.ടി. സെക്‌സോളജിസ്റ്റിനെ സമീപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *