സെക്സോളജിസ്റ്റിനോട് ചോദിക്കാം
ഡോ.ടൈറ്റസ് പി. വർഗീസ്
ചോദ്യം/ 28 വയസുള്ള യുവതിയാണ് ഞാൻ. ഭർത്താവിന് 32 വയസുണ്ട്. ഒരു വർഷം മുൻപാണ് ഞങ്ങൾ വിവാഹിതരായത്. സെക്‌സ് ചെയ്യുമ്പോൾ ഭർത്താവിന് ശുക്‌ളം വളരെ താമസിച്ചാണ് വരുന്നത് എന്നതാണ് പ്രശ്‌നം. ചിലപ്പോൾ മണിക്കൂറുകളോളമാണ് വൈകു ന്നത്. അതുകാരണം ശാരീരികവേഴ്ച ഇടയ്ക്കുവച്ച് മടുത്ത് ഞങ്ങൾ ഇരുവരും അവസാനിപ്പിക്കാറുപോലും ഉണ്ട്. ഈ വിഷ യം കാരണം കുട്ടികളുണ്ടാവാത്തതാണ് ഞങ്ങളുടെ മറ്റൊരു സങ്കടം. ഡോക്ടറെ കാണിച്ചപ്പോൾ മാന്ദ്യസ്ഖലനമാണെന്നു പറഞ്ഞ് കുറച്ച് മരുന്നുകൾ തന്നു. ഒരു ഫലവും ഉണ്ടായില്ല. ഇനി എന്തു ചികിത്സയാണ് ചെയ്യേണ്ടത് ഈ പ്രശ്‌നം മാറിക്കിട്ടുമോ?
അരുണ, കൊല്ലങ്കോട്
ഉത്തരം/ ലൈംഗികപ്രശ്‌നങ്ങൾ എക്കാലത്തും വ്യാജഡോക്ടർമാർക്ക് ചാകരയാണ്. നൂറുശതമാനം സാക്ഷരതയുള്ള കേരളത്തിലാണ് ഇത്തരക്കാർ ഏറ്റവുമധികം തമ്പടിച്ചിരിക്കുന്നതും! സകലവിധ പുരുഷലൈംഗിക പ്രശ്‌നങ്ങളുടെയും ഒറ്റമൂലിയായ ‘ജപ്പാൻലിംഗ വർധകയന്ത്രം’ അയച്ചുവരുത്തുന്നവരിൽ ഏറെയും മലയാളി കളായ അഭ്യസ്തവിദ്യരാണെന്നുള്ളത് ലേശം ഞെട്ടലോടെയേ നമുക്ക് ഉൾക്കൊള്ളാനാകൂ!
പക്ഷേ മേൽപ്പറഞ്ഞതരം വിദദ്ധന്മാർപോലും കൈയൊഴി യു ന്ന ഒരു പ്രശ്‌നമാണ് മന്ദസ്ഖലനം ഒറ്റവാക്കിൽ പറഞ്ഞാൽ വൈകിയെത്തുന്ന സ്ഖലനമാണിത്. അതായത് ശീഘ്രസ്ഖലന ത്തിന്റെ നേർവിപരീതം.
ചില ചികിത്സകർ ഇതിനു കാരണം, കണ്ടെത്താത്ത പ്രമേഹ മാണെന്ന് കരുതുന്നുണ്ട്. പക്ഷേ- ശാസ്ത്രീയമായ അടിത്തറയൊ ന്നും ഈ കാഴ്ചപ്പാടിനില്ല. സ്ഖലനസംബന്ധമായ പ്രശ്‌നങ്ങളു ണ്ടാകുന്നതോടൊപ്പം ഉദ്ധാരണത്തെയും മന്ദസ്ഖലനം സാരമായി ബാധിക്കാറുണ്ട്.
മാന്ദ്യസ്ഖലനത്തിന്റെ പ്രശ്‌നമുള്ള ചിലർക്കെ ങ്കിലും ലിംഗം യോനിയിൽ കടത്തി ചലിപ്പിക്കേണ്ടത് എങ്ങനെയാണെന്നതിനെ ക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതായി കണ്ടിട്ടുണ്ട്. മുൻ പോട്ടും പിറകോട്ടും ലിംഗം ചലിപ്പിക്കേണ്ടതിനു പകരം വശങ്ങളി ലേക്കാണ് ഇത്തരക്കാരിൽ പലരും ചലിപ്പിക്കുന്നതെന്നാണ് കൗതുകകരമായ ഒരു വസ്തുത. ഒന്നോ രണ്ടോ ചലനങ്ങൾക്കുശേ ഷം ശ്രദ്ധ മാറിയിട്ട് അനക്കമില്ലാതിരിക്കുന്ന അവസ്ഥയും ചില ദമ്പതികൾക്കിടയിലുണ്ട്.
സ്ഖലനത്തിന് മുൻപുള്ള ‘കോപേഴ്‌സ്’ ഗ്രന്ഥിയിൽ നിന്നുള്ള സ്രവം ശുക്‌ളമാണെന്ന് കരുതുന്ന ചിലർ സ്ഖലനം നടന്നുവെന്ന് വിചാരിച്ച് അനങ്ങാതെ കിടക്കുന്ന അനുഭവങ്ങൾ പല ഭാര്യാ ഭർത്താക്കന്മാർക്കിടയിലുള്ളതായി പറയാറുണ്ട്.
എന്തായാലും ഇത്തരം പ്രശ്‌നങ്ങളുള്ളവർക്കിടയിൽ ലൈംഗി കബന്ധം അപൂർണമായി അവശേഷിക്കുന്നു എന്നത് സത്യമാണ്. ലൈംഗികബന്ധത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഇക്കാര്യ ത്തിൽ ഏറ്റവും ആവശ്യമാണ്. ആധുനിക മാനസിക- ലൈംഗികശാസ്ത്രങ്ങളിൽ മാന്ദ്യസ്ഖലനത്തിന്റെ കാരണങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചിട്ടുണ്ട്. ഉപബോധമനസിന്റെ രൂപീ കരണഘട്ടത്തിൽ (പതിനാലുവയസുവരെ) വളരെ അടുത്തബന്ധു ക്കളിൽ നിന്നും അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന സ്പർശനപരമായ ലൈംഗികാനുഭവം കുറ്റബോധാതിഷ്ഠിതമായി സ്വാധീനിക്കുന്നതാണ്. മാന്ദ്യസ്ഖലനത്തിന്റെഅടിസ്ഥാനമായി വിവക്ഷിക്കപ്പെടുന്നത് ഒരു പരിധിവരെ പ്രോട്ടീന്റെയും കൊഴുപ്പി ന്റെയും കുറവുകൊണ്ടും ഇങ്ങനെ സംഭവിക്കാം.
എന്തായാലും പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്ന തിനൊപ്പം രോഗിയുടെ ബാല്യ- കൗമാരഘട്ടങ്ങളിൽ കടന്നു പോകേണ്ടിവന്ന സ്പർശനാനുഭവങ്ങളുടെ സ്വാധീനം മെമ്മറി റിട്രീവൽ തെറപ്പി പ്രോബ്ലം ഡിഫ്യൂസിംഗ് തെറപ്പി തുടങ്ങിയ വയിലൂടെ ‘ഡികോഡ്’ ചെയ്തു മാറ്റുമ്പോൾ മാന്ദ്യസ്ഖലനം എന്ന ലൈംഗികപ്രശ്‌നം രോഗിയിൽ നിന്നും വളരെ വേഗം വിട്ടുപോകുന്നത് അനുഭവിച്ചറിയാൻ സാധിക്കും.
