ഐശ്വര്യ സുജിത്തിന് അംഗീകാരം

Cinema

പുതുമുഖ നടിയാണ് ഐശ്വര്യ സുജിത്. നന്മ നിറഞ്ഞവർ, അകലങ്ങൾക്ക് പറയാനുള്ളത് എന്നിങ്ങനെ രണ്ടു ഷോർട്ട് ഫിലിമിലും സനൽ സംവിധാനം ചെയ്ത ഹയ എന്ന സിനിമയിലും അഭിനയിച്ചുട്ടുള്ള ഐശ്വര്യ ക്ക് അഭിനയ ത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നു.
അകലങ്ങൾക്കു പറയാനുള്ളത് എന്ന ഹ്രിസ്വചിത്ര ത്തിൽ നായിക യായ ഐശ്വര്യ ക്ക്‌ ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമി & ലക്ഷ്മി മീഡിയ അവാർഡാണ് ലഭിച്ചത്.
കോഴിക്കോട് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാഞ്ചനമാല എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡ് ഏറ്റുവാങ്ങി.
ഒരു തുടക്ക ക്കാരി എന്ന നിലയിൽ ഇങ്ങിനെ ഒരു അവാർഡ് കിട്ടിയതിൽ എനിക്ക് വളരെ സന്തോഷമുണ്ടെന്നു ഐശ്വര്യ പറഞ്ഞു..

ഐശ്വര്യ സുജിത്ത്


നല്ല വേഷങ്ങളിലൂടെ അഭിനയ രംഗത്ത് തുടരാനാണ് ഐശ്വര്യ യുടെ തീരുമാനം. തിറയാട്ടം എന്നൊരു സിനിമയിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.
മലയാളം, തമിഴ് സിനിമ കളുടെ പുതിയ ഓഫർ വന്നിട്ടുണ്ടെന്നും നല്ലത് നോക്കി ചെയ്യാനാണ് പ്ലാനെന്നും ഐശ്വര്യ പറയുക യുണ്ടായി.
അവാർഡിന് പരിഗണിച്ച സംഘാടകർക്കു ഐശ്വര്യ നന്ദി പറഞ്ഞു.

വാർത്ത/ ജി കൃഷ്ണൻ മാലം

Leave a Reply

Your email address will not be published. Required fields are marked *