‘ഇരട്ട’ ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും

Cinema

ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ‘ഇരട്ട’ ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും.
അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്ന് ഒരുക്കുന്ന ജോജു ജോര്‍ജിന്റെ ഇരട്ട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു.
നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത രോഹിത് എം ജി കൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട.
ഇരട്ടയില്‍ ജോജുവിനൊടൊപ്പം അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് ഇരട്ടയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *