അടുത്തിടെ ചില നടികൾ ഉൾപ്പെടെ പലരും പരാതിയും പരിഭവവും പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സിനിമയിൽ സ്ത്രീ വേഷങ്ങൾ കുറയുന്നു വെന്ന്.
ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന സിനിമയിൽ പത്തോളം നടികൾ ഒരുമിച്ചിരിക്കുന്നു എന്നത് വിശേഷപ്പെട്ട ഒരു കാര്യമാണ്.
ഹർഷിദ.., അനീഷ അനീഷ്, ദേവനന്ദിനി കൃഷ്ണ, സ്മിത പിഷാരടി, ജിൻസി ചിന്നപ്പൻ, ജയശ്രീ ഉപേന്ദ്ര നാഥു, ലൈല ഒറവക്കൽ, ദേവിക ലാലു, മഞ്ജു ഷെറിൻ, തുടങ്ങിയ നടികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.


ഇത്രയും നടികൾ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ഒരു സിനിമയിൽ ഒന്നിച്ചത് എടുത്തു പറയേണ്ട ത് തന്നെ. സത്യജിത് റേ അവാർഡ് ഉൾപ്പെടെ പല പുരസ്‌കാരങ്ങളും ചിത്രം നേടി എടുത്തപ്പോൾ കുമരകത്തെ കോട്ടയം ക്ലബ്ബിൽ പ്രവർത്തകർ സന്തോഷം പങ്കിടാനായി ഒരുമിച്ചു.
ആ ഒത്തു ചേരലിന്റെ നിമിഷങ്ങൾ കണ്ടിട്ട് വേമ്പനാട് കായലിലെ ഓളങ്ങൾക്കും ചിരിയായി…
കായൽ കാറ്റിന്റെ ശീതളിമയിൽ കുറെ നിമിഷങ്ങൾ……

