തീര്‍ത്ഥാടകന്‍ എന്ന വ്യാജേന എത്തി പീഡനശ്രമം; യുവാവ് അറസ്റ്റില്‍

Crime

പഴനി തീര്‍ത്ഥാടകന്‍ എന്ന വ്യാജേന എത്തി പെണ്‍കുട്ടിയെ വീട്ടില്‍ കയറി കടന്നുപിടിച്ച പ്രതിയെ വഞ്ചിയൂര്‍ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കയറി പ്രതി കടന്നു പിടിച്ചത്.
പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് എത്തിയത്. പെണ്‍കുട്ടിക്ക് ഭസ്മം നല്‍കാനെന്ന വ്യാജേന ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ സ്ഥാപനങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *