ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍
ആതിഥേയരായ ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. ജയിക്കാന്‍ 165 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് 158 റണ്‍സില്‍ പിടിച്ചുകെട്ടിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് ടിക്കറ്റെടുത്തത്. പുരുഷ വനിതാ വിഭാഗങ്ങളില്‍ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഒരു ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്.ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയെ നേരിടും. നാല് വിക്കറ്റ് വീഴ്ത്തിയ അയബോംഗ ഖാകയും മൂന്ന് വിക്കറ്റ് നേടിയ ഷബ്നിം ഇസ്മയ്ലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
Continue Reading