നടൻ ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു

Cinema NEWS

നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ വെള്ളിയാഴ്ച അന്തരിച്ചു. 83 വയസ്സായിരുന്നു. മക്കൾ : ബാഹുലേയൻ, ധർമ്മജൻ, മരുമക്കൾ സുനന്ദ, അനുജ, പേരക്കുട്ടികൾ അക്ഷയ്, അഭിജിത്ത്, വൈഗ, വേദ.

ശ്വാസംതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഉറ്റസുഹൃത്തും താരവുമായ സുബിസുരേഷിൻ്റെ മരണത്തിൻ്റെ ഷോക്കിൽ നിന്നും ധർമ്മജൻ മുക്തനാകുന്നതിനു മുമ്പേയാണ് തൻ്റെ അമ്മയും വിട്ടുപിരിഞ്ഞത്. സുബിയുടെ അന്ത്യകർമ്മങ്ങൾ തീരുന്നതുവരെ ഒപ്പം നിന്ന ധർമ്മജൻ കോട്ടയത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു അമ്മയ്ക്ക് അസുഖം കൂടിയത്. ആശുപത്രിയിലേക്ക് പോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *