ഷെല്ലി ഒബ്‌റോയ് ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടു

രണ്ട് മണിക്കൂർ നീണ്ട സമാധാനപരമായ വോട്ടെടുപ്പിന് ശേഷം ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർത്ഥി ഷെല്ലി ഒബ്‌റോയി ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി രേഖ ഗുപ്തയെയാണ് ഒബ്‌റോയ് പരാജയപ്പെടുത്തിയത്. ഒബ്‌റോയ് 150 വോട്ടുകൾ നേടി. ഗുപ്തയ്ക്ക് 116 വോട്ടുകൾ ലഭിച്ചു. ഗുണ്ടകളുടെ പരാജയമെന്നും ജനങ്ങളുടെ വിജയമെന്നും എഎപി വിശേഷിപ്പിച്ചു. ഡൽഹി മേയറെ തിരഞ്ഞെടുക്കാനുള്ള മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ ഹൗസ് യോഗത്തിൽ ആ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടന്നു. ഡിസംബർ നാലിന് നടന്ന […]

Continue Reading

എ.ഗീത സംസ്ഥാനത്തെ മികച്ച കലക്ടര്‍

സംസ്ഥാനത്തെ മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടര്‍ എ.ഗീതയെ തെരഞ്ഞെടുത്തു. വയനാട് ജില്ലയിലെ മാനന്തവാടി സബ് കല്കടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് മികച്ച സബ് കലക്ടര്‍. മികച്ച കലക്ടറേറ്റ്, മികച്ച റവന്യു ഡിവിഷനല്‍ ഓഫിസ് അവാര്‍ഡുകളും യഥാക്രമം വയനാടും മാനന്തവാടിയും കരസ്ഥമാക്കി. പാലക്കാട്ടെ ഡി.അമൃതവല്ലിയാണ് മികച്ച റവന്യു ഡിവിഷനല്‍ ഓഫിസര്‍ (ആര്‍ഡിഒ). മികച്ച താലൂക്ക് ഓഫിസ് തൃശൂരിലേതാണ്.മന്ത്രി കെ.രാജനാണ് റവന്യു വകുപ്പിലെയും സര്‍വേ വകുപ്പുകളിലെയും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. റവന്യു വകുപ്പില്‍ തഹസില്‍ദാര്‍ മുതല്‍ കലക്ടര്‍ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു […]

Continue Reading

ദുരിതാശ്വാസനിധി തട്ടിപ്പ്; സംസ്ഥാനവ്യാപകമായി വിജിലന്‍സ് പരിശോധന

സംസ്ഥാന വ്യാപകമായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനഹയര്‍ കൈപ്പറ്റുന്നുവെന്ന ആരോപണത്തെ്തതുടര്‍ന്നാണ് പരിശോധനജില്ലാ കളക്ടറേറ്റുകളിലും സിഎംഡിആര്‍എഫ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലും രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായി സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും കൃത്രിമം നടക്കുന്നുണ്ടെന്നാണ് ആരോപണം. ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഇത്തരക്കാര്‍ പണം തട്ടുന്നു. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരെ ഉപയോഗിച്ചും പണം തട്ടുന്നതായും കണ്ടെത്തി.ഇത്തരം അപേക്ഷകളില്‍ അര്‍ഹരായ വ്യക്തിയുടെ പേരിനൊപ്പം […]

Continue Reading

സിനിമ- ടെലിവിഷന്‍താരം സുബി സുരേഷ്(41) അന്തരിച്ചു

സിനിമ- ടെലിവിഷന്‍ താരം സുബി സുരേഷ്(41) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കാനുള്ള നിര്‍ദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളില്‍ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക […]

Continue Reading

ഞാൻ ഒരിക്കലും അഭിനയത്തിൽ നിന്ന് വിരമിക്കില്ല, പുറത്താക്കേണ്ടി വരും: ഷാരൂഖ്

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ തൻ്റെ ഏറ്റവും പുതിയ റിലീസായ ‘പത്താൻ’ ചിത്രത്തിലൂടെ ബോക്‌സോഫീസിൽ തരംഗം സൃഷ്ടിച്ചു. അദ്ദേഹം താൻ ഒരിക്കലും അഭിനയത്തിൽ നിന്ന് വിരമിക്കില്ലെന്നും തന്നെ പുറത്താക്കേണ്ടിവരുമെന്നും പറഞ്ഞു. ഷാരൂഖ് തൻ്റെ ആരാധകരുമായി ഒരു ചോദ്യോത്തര സെഷനിൽ സംവദിച്ചു. അവിടെ ഒരാൾ വിരമിച്ചതിന് ശേഷമുള്ള അടുത്ത വലിയ കാര്യം എന്തായിരിക്കുമെന്ന് ചോദിച്ചു.ഷാരൂഖ് മറുപടി പറഞ്ഞു: “ഞാൻ ഒരിക്കലും അഭിനയത്തിൽ നിന്ന് വിരമിക്കില്ല…എന്നെ പുറത്താക്കേണ്ടി വരും…അപ്പോഴും ഞാൻ ചൂടോടെ തിരിച്ചുവരും!!” ആദ്യമായി സ്‌ക്രീനിൽ സ്വയം കണ്ടതിനെ കുറിച്ച് […]

Continue Reading

ഉണർവ് പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം

ലഹരിമുക്തമായ കേരളം എന്ന ആശയം അർഥപൂർണമാക്കാൻ സംസ്ഥാന സർക്കാർ കഴിയാവുന്ന രീതിയിലുള്ള പ്രവർത്തികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. എക്സൈസ് വകുപ്പ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയുടെയും പദ്ധതിയിൽ നിർമിച്ച ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ്, കോട്ടയം വിമുക്തി കൗൺസലിങ് സെന്റർ എന്നിവയുടെയും ഉദ്ഘാടനം കാണക്കാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരേ നവകേരള മുന്നേറ്റം പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള സുവനീർ, ‘പ്രതീക്ഷ’, […]

Continue Reading

മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് വാഹനം: ജില്ലാ കലക്ടര്‍ ഫ്ളാഗ് ഓഫ്  ചെയ്തു

അട്ടപ്പാടി മേഖലയിലെ ഊരുകളില്‍ മെച്ചപ്പെട്ട ചികിത്സാ സേവനം  ലഭ്യമാക്കുന്നതിന് എന്‍.എച്ച്.എം, കേരള മെഡിക്കല്‍സ് സര്‍വ്വീസസ് കോര്‍പറേഷന്‍  മുഖേന നടപ്പാക്കുന്ന മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര നിര്‍വഹിച്ചു. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നിഷ്യന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനം മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് വാഹനത്തില്‍ ലഭിക്കും. അട്ടപ്പാടിയിലെ ഊരുകളില്‍ നിശ്ചിത ദിവസങ്ങളിലെത്തി പ്രാഥമിക മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുകയും സിക്കിള്‍ സെല്‍ അനീമിയ അടക്കമുള്ള ലാബ് പരിശോധനകളും നടത്തും. […]

Continue Reading

ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും

ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും;രണ്ട് ഉത്തരവുകള്‍ അപ് ലോഡ് ചെയ്തു. നി‍ർമിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകൾ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്.രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ, സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ, കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു.ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ മലയാളത്തിലാക്കി […]

Continue Reading

ഇൻ കാർ റിലീസ് മാർച്ച് 3ന്

ഹർഷ് വർദ്ധൻ സംവിധാനം ചെയ്ത ‘ഇൻകാർ’ എന്ന സിനിമ യഥാർത്ഥ സംഭവങ്ങളാണ് പ്രതിപാദിക്കുന്നത്. 2023 മാർച്ച് 3-ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. അഭയ് ഡിയോളിന്റെ ‘നാനു കി ജാനു’, ഗോവിന്ദയുടെ ‘ഫ്രൈഡേ’യും നിർമ്മിച്ച അഞ്ചും ക്വറേഷിയും, സാജിദ് ക്വറേഷിയുമാണ് ഇൻ കാറും നിർമ്മിച്ചിരിക്കുന്നത്. ഈ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും ഉണ്ടായിട്ടുള്ള ഒരു അനുഭവമാണ് ഇൻകാറെന്ന് നാഷണൽ അവാർഡ് ജേതാവ് കൂടിയായ ചിത്രത്തിലെ നായിക റിതിക സിം​ഗ് പറഞ്ഞു. സിനിമ കാണുമ്പോൾ നിങ്ങളുടെ ജീവിതവുമായി അത് വളരെയധികം കണക്ടഡായിരിക്കും. […]

Continue Reading

വീട്ടമ്മയെ തലക്കടിച്ച് കൊന്ന മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ

എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്.ഇവരിൽ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ആക്രമിക്കാനാണ് സംഘം മാരകായുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണം.സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ […]

Continue Reading