അട്ടപ്പാടി മേഖലയിലെ ഊരുകളില്‍ മെച്ചപ്പെട്ട ചികിത്സാ സേവനം ലഭ്യമാക്കുന്നതിന് എന്‍.എച്ച്.എം, കേരള മെഡിക്കല്‍സ് സര്‍വ്വീസസ് കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര നിര്‍വഹിച്ചു. ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നിഷ്യന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനം മൊബൈല്‍ മെഡിക്കല്‍ ക്ലിനിക് വാഹനത്തില്‍ ലഭിക്കും. അട്ടപ്പാടിയിലെ ഊരുകളില്‍ നിശ്ചിത ദിവസങ്ങളിലെത്തി പ്രാഥമിക മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുകയും സിക്കിള്‍ സെല്‍ അനീമിയ അടക്കമുള്ള ലാബ് പരിശോധനകളും നടത്തും. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.വി റോഷ് , കെ.എം.എസ്.സി.എല്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
