ശശി തരൂരുമായി പ്രശ്നങ്ങളില്ല

ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ദില്ലിയില്‍ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കാൻ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിശദീകരണം.

Continue Reading

എഎസ്ഐയെ ആലപ്പുഴ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ കഞ്ഞിരംചിറ സ്വദേശി എ.എസ്ഫെ ഐബി ഗോൺസാൽവസിനെയാണ് കടലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഇഎസ്ഐ ജംഗ്ഷൻ തെക്കുവശം വിജയ് കമ്പനിക്ക് സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടത്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം വരെ ആലപ്പുഴ എ ആർ ക്യാമ്പിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം. ആത്മഹത്യയാണോ അപകട മരണമാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

റൊണാൾഡോയുടെ അപ്രതീക്ഷിത വിട

മൊറൊക്കോ പോസ്റ്റിൽ ഗോൾ അടിക്കാൻ കഴിയാത്തതിലൂടെ കരിയർ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് പോർച്ചുഗീസ് ഹീറോ റൊണാൾഡോ. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അദ്ദേഹം കളിക്കളം വിട്ടത്. ഇനി റൊണാൾഡോക്ക് ലോകകപ്പ് കിരീടം വെറും സ്വപ്നം മാത്രം. ഇതു വരെ 196 മത്സരങ്ങൾ കളിച്ച റൊണാൾഡോക്ക് പ്രായപരിധി കാരണം അടുത്ത ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ആരാധകർക്കും സങ്കടം സഹിക്കാൻ പറ്റുന്നില്ല. റൊണാൾഡോ വിങ്ങിപൊട്ടുന്ന വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറലായി.

Continue Reading

ഫ്രാൻസ് സെമിയിൽ കടന്നു

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞ് ഫ്രഞ്ച് പട സെമിയിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ഫ്രാന്‍സിനായി ചൗമേനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയ്‌ന് പുറത്തേക്ക് അടിച്ചു കളഞ്ഞതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സെമിയില്‍ ഫ്രാന്‍സ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ നേരിടും.

Continue Reading

രണ്ടു ദിവസം കൂടി മഴ തുടരും

ചൊവ്വാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്നലെ മുതൽ പരക്കെ പെയ്യുന്ന മഴയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ അടുത്ത മൂന്നു ദിവസം യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൻദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ പെയ്യുന്ന കനത്ത മഴയിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

Continue Reading

വാളയാറിൽ രക്ത ചന്ദനം പിടികൂടി

വാളയാറിൽ രക്‌ത ചന്ദനം പിടികൂടി. നിർത്താതെ പാഞ്ഞ കാറിനെ പിന്തുടർന്നാണ് എക്സൈസ് സംഘം രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 150 കിലോ ചന്ദനം പിടികൂടിയത്. പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ചന്ദനത്തിന് അരക്കോടിലധികം രൂപ വില വരും. ദേശീയപാതയിലൂടെ അഞ്ച് കിലോ മീറ്ററിലധികമാണ് എക്സൈസ് ഇങ്ങനെ കാറിനെ പിന്തുടർന്നത് വാളയാറിലെ പരിശോധന ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു കാറിലുണ്ടായിരുന്നവരുടെ ലക്ഷ്യം. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ കാർ ഉപേക്ഷിച്ച് യുവാക്കൾ പുഴയിലേക്ക് ചാടാൻ ശ്രമിച്ചു

Continue Reading

മൂന്നാം ഏകദിനം ഇന്ത്യയ്ക്ക് ജയം

ആദ്യ രണ്ട് ഏകദിനങ്ങളിലെ തോല്‍വിയ്ക്ക് ടീം ഇന്ത്യ പലിശസഹിതം മടക്കി നല്‍കി. മൂന്നാം ഏകദിനത്തില്‍ ഇഷാന്‍റെ 210 റണ്‍സ് കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറില്‍ വെറും 182 റണ്ണില്‍ പുറത്തായി.ഇതോടെ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയവുമായി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ അവസാനിപ്പിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. വിരാട് കോലിയുടെ 113 റണ്‍സും മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തുണയായി.

Continue Reading

നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ദുബായിൽ വച്ച് വിമാനത്തിൻ്റെ കോക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി.ഷൈനെ എമിഗ്രേഷൻ വിഭാഗത്തിൻ്റെ കസ്റ്റഡിയിലെടുത്തു.വൈദ്യ പരിശോധനയ്ക്ക് നടനെ വിധേയനാക്കും. നടന്റെ വിചിത്രമായ പെരുമാറ്റങ്ങൾ പല പ്പോഴും മാധ്യമങ്ങളിൽ ചർചയായിട്ടുണ്ട്.

Continue Reading

ബ്രസീല്‍ പരിശീലക സ്ഥാനത്തു നിന്നും ടിറ്റെ ഒഴിവായി

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെയാണ് ടിറ്റെ യുടെ രാജി. 2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

Continue Reading

ഖത്തർ ലോകകപ്പിലെ അവസാന 2 ക്വാർട്ടർ ഫൈനലുകൾ ഇന്ന്

ഇന്ത്യൻ സമയം രാത്രി 8.30ന് അൽ തുമാമ സ്റ്റേഡി യത്തിൽ മൊറോക്കോ പോർച്ചുഗലിനെ യും രാത്രി 12.30ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെയുംനേരിടും. ഖത്തറിൽ ഏറ്റവും ആവേശത്തോടെ കളിച്ചു കയറിയ ടീമുകളാണ് മൊറോക്കോയും പോർച്ചുഗലും. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ 6-1ന് സ്വിറ്റ്സർലൻഡിനെ തകർത്തു. മൊറോക്കോ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിലും മറികടന്നു. പോർ ച്ചുഗലിന്റെ അലയടങ്ങാത്ത ആക്രമണവും മൊറോക്കോയുടെ തല കുനിക്കാ ത്തെ പ്രതിരോധവും തമ്മിലുള്ള പോർമുഖമാകും ഇന്ന് അൽ തുമാമ സ്റ്റേഡിയം.

Continue Reading