ഗുജറാത്തില്‍ രണ്ടാംഘട്ട പോളിംഗ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാനിപ്പിലെ നിഷാന്‍ പബ്ളിക് സ്കൂളിലായിരുന്നു വോട്ട്. ഈ മാസം എട്ടാം തീയതി വോട്ടെണ്ണും. ആകെ 182 നിയമസഭാമണ്ഡലങ്ങളാണുള്ളത്. 2012-ല്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റും നേടിയിരുന്നു. മുഖ്യമന്ത്രി ഭൂപോന്ദ്രപട്ടേല്‍ ഉള്‍പ്പെടെ പല പ്രമുഖരും മത്സരരംഗത്തുണ്ട്.

Continue Reading

വിഴിഞ്ഞത്ത് വൈദീകർക്കും അക്രമത്തിൽ പങ്ക്

തിരുവനന്തപുരം- വിഴിഞ്ഞത്തുണ്ടായ കലാപത്തിൽ വൈദീകർക്കും പങ്കുണ്ടെന്നു പോലീസ് ഹൈക്കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു. പള്ളി മണിമുഴക്കി ആ പ്രദേശത്തെ രണ്ടായിരത്തിലധികം ജനങ്ങളെ സമരപ്രദേശത്ത് വിന്യസിപ്പിച്ചു. അറസ്സിൽ പ്രതിഷേധിച്ച് വൈദീകരുടെ നേൃത്വത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. 64ഓളം പോലീസ് കാർക്കു പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. സിസി ടിവി ക്യാമറകൾ തകർക്കുകയും വലിയ നഷ്ടമുണ്ടാക്കുകയും സമര അനുകൂലികളെ ആക്രമിക്കുകയും ചെയ്തു.

Continue Reading

ഗുജറാത്തില്‍ ഇന്ന് വോട്ടെടുപ്പ്

ഇന്നു രാവിലെ തുടങ്ങിയ ഗുജറാത്തിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 19 ജില്ലകളിലെ 89 നിയമസഭാമണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 5-നാണ്. വോട്ടെണ്ണല്‍ എട്ടാം തീയതി നടക്കും.ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗദ്വി, ക്രിക്കറ്റ് താരം രവീന്ദ്രജഡേജയുടെ ഭാര്യ റിവാബ ജഡേജ തുടങ്ങിയവരാണ് വോട്ടു തേടുന്ന പ്രമുഖര്‍. മൊത്തം 788 സ്ഥാനാര്‍ത്ഥികളാണുള്ളത്. കഴിഞ്ഞ തവണ പാര്‍ട്ടി പരാജയപ്പെട്ട മണ്ഡലങ്ങളില്‍ ഇപ്രാവശ്യം പ്രധാനമന്ത്രി പ്രചാരണത്തിന് നേരിട്ടെത്തിയിരുന്നു.

Continue Reading

തരൂരിനെ ഭയപ്പെടുന്നതാര്?

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ ശശി തരൂർ ശ്രമിക്കുന്നു എന്ന ആശങ്കയിലാണ് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ ചിലർ. ശരി തരൂരിനുളള പൊതു സ്വീകാര്യതയാണ് നേതാക്കളെ വിളറിപിടിപ്പിച്ചിരിക്കുന്നത്. ഊതിവീർപ്പിച്ച ബലൂൺ ഒരു മൊട്ടുസൂചികൊണ്ട് കുത്തിയാൽ തീരുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോൺഗ്രസ്സിലെ മുതിർന്ന നേതാവായ കെ മുരളീധരനും, യുവനേതാവ് ശബരിനാഥടക്കമുള്ള ഒരു നിര തരൂരിനു പിൻതുണയുമായി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ശശി തരൂർ നടത്തുന്ന മലബാർ പര്യടനത്തിൽ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിനു […]

Continue Reading

വിഭജിക്കപ്പെട്ട പ്രഭാതത്തിൽനിന്ന് കരുത്താർജിച്ച 75 വർഷങ്ങൾ

ജോഷി ജോർജ് സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയിൽ നമ്മുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാൻ ശ്രമിക്കുകയാണിവിടെ. ജനാധിപത്യത്തോടും വികസനത്തോടും കൂറു പ്രഖ്യാപിച്ച സ്വതന്ത്ര്യസമരഭടന്മാർതന്നെ മുന്നണിയിൽ നിന്ന് വാർത്തെടുത്ത രാഷ്ട്രമായി ഇന്ത്യ. സ്വതന്ത്ര്യ ഇന്ത്യയുടെ 75-ാം വാർഷികവേളയിൽ നമ്മുടെചരിത്രത്തെ നിശിതവും വ്യത്യസ്തവുമായ കാഴ്ചപ്പാടിലൂടെ കാണാനുള്ള ശ്രമമാണിവിടെ. സ്വാതന്ത്ര്യാനന്തരകാലഘട്ടങ്ങളിൽ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങൾ, കൊടുംക്രൂരതകൾ, ഭാഷയേയും ജാതിയേയും ചൊല്ലിയുള്ള കലാപങ്ങൾ, സാമ്പത്തികമായ കർക്കശനിയന്ത്രണങ്ങൾ — ഇതിനെല്ലാമിടയിൽനിന്നാണ് ഇന്ത്യ വളർച്ച കൈവരിച്ചത്. പിന്നീട് ഉദാരവൽക്കരണത്തിന്റെ കാലമായെങ്കിൽ അതും കഴിഞ്ഞുള്ള കാലം […]

Continue Reading

കേരളഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി

കേരളഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. രണ്ട് ദാർശനികരുടെ കൂടിക്കാഴ്ചനടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ടെന്നാണ് തലക്കെട്ട്ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം.രണ്ട് ദാർശനികരുടെ കൂടിക്കാഴ്ച നടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ‘നോക്കൂ, എത്ര മഹത്തായ ദിവസമായിരുന്നത്.1922 നവംബർ 15 നാണ് രവീന്ദ്രനാഥ ടാഗോർ തന്റെ സന്തതസഹചാരി സി.എഫ്.ആൻഡ്രൂസിനൊപ്പം ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കാണുന്നത്.ടാഗോറും ശ്രീനാരായണഗുരും കവികളാണെന്നതും ഈ കൂടിക്കാഴ്ചയുടെ മഹത്വം വർദ്ധിപ്പിക്കുന്നു. ഗുരുവിന്റെ സന്ദേശങ്ങളിൽ നല്ലൊരു ഭാഗവും കാവ്യ […]

Continue Reading

IFFK 2022 ചലച്ചിത്രമേള:
ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെ

തിരുവനന്തപുരത്ത് നടക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ( ഐ എഫ് എഫ് കെ) 9International Film Festival Of Kerala) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ (Deligate registration) നവംബര്‍ 11 വെള്ളിയാഴ്ച 10-ന് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ […]

Continue Reading