സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ ബോണ്ട് വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നു : സുപ്രീംകോടതി

സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളോട് ബോണ്ട് വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നു എന്ന് സുപ്രീംകോടതി. വിദ്യാര്‍ഥികളോട് ബോണ്ട് ആവശ്യപ്പെടാന്‍ തന്നെ കോളജുകള്‍ക്ക് അധികാരമില്ല. സര്‍ക്കാരിനു മാത്രമേ ഇതിനുള്ള അധികാരമുള്ളൂ എന്നും ചീഫ് ജസ്റ്റീസ് ഡി.വേ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.മെഡിക്കല്‍ പഠനം പൂര്‍ത്തിയായതിന് ശേഷം ഒരു വര്‍ഷം തങ്ങളുടെ കോളേജില്‍ പഠിപ്പിക്കുകയോ അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ ബോണ്ടിന് എതിരായ ഹര്‍ജി […]

Continue Reading

യുപി ഫിറോസാബാദില്‍ തീപിടിത്തം: കുട്ടികളടക്കം ആറുപേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇലക്ട്രോണിക്സ്-ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം. 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് അംഗങ്ങള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുടുംബമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.പ്രഥമദൃഷ്ട്യാ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നും കട മാത്രമല്ല ഒന്നാം നിലയിലെ ഉടമകളുടെ വീടും കത്തിനശിച്ചതായി പൊലീസ് പറഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Continue Reading

വ്യാജ ഡോക്ടര്‍ അറസ്റ്റില്‍.

തൃശ്ശൂർ ചേര്‍പ്പ് കരുവന്നൂരിലാണ് വ്യാജ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിലായത്. കരുവന്നൂർ തേലപ്പിള്ളി പുതുമനക്കര വീട്ടില്‍ 38 കാരനായ ഫാസില്‍ അഷ്‌റഫ് ആണ് അറസ്റ്റിലായത്. കരുവന്നൂര്‍ രാജ കമ്പനിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹിജാമ എന്ന പേരില്‍ “കപ്പ് തെറാപ്പി ചികിത്സാ കേന്ദ്ര “മായിരുന്ന ഇസ്ര വെല്‍നസ് സെന്ററില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റു നടന്നത്.. സ്ഥാപനത്തിന് യാതൊരുവിധ ലൈസന്‍സോ, ചികിത്സ നടത്തുന്നതിനുള്ള അനുമതിയോ ഉണ്ടായിരുന്നില്ലെന്ന് പീസ് അധികൃതർ പറഞ്ഞു. സ്ഥാപനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ […]

Continue Reading

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ അപ്പീലുമായി കെ എസ് ആര്‍ ടി സി.

കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ അപ്പീലുമായി കെ എസ് ആര്‍ ടി സി. ഉത്തരവ് വരുത്തി വച്ചത് വന്‍ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെ എസ് ആര്‍ ടി സി സുപ്രിം കോടതിയില്‍‌ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ […]

Continue Reading

108 ആംബുലൻസുമായി 15 വയസ്സുകാരൻ കടന്നു

തൃശൂരിൽ ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി 15 വയസുകാരനായ രോഗി കടന്നു. തൃശൂർ ജില്ലാ ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി കുട്ടി പോയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം .രോഗിയെ ആശുപത്രിയിൽ ആക്കി തിരികെ എത്തിയ ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ തന്നെ താക്കോൽ വെച്ച ശേഷം വിശ്രമിക്കാൻ പോയ സമയത്ത് ആണ് ഇതേ ആശുപത്രിയിൽ പനിക്ക് ചികിത്സയിൽ കഴിയുന്ന 15 വയസുകാരൻ കടന്നത്. തിരക്കുള്ള റോഡിൽ എട്ട് കിലോമീറ്ററോളം ഓടിയ ആംബുലൻസ് ലെവൽ […]

Continue Reading

സോളാര്‍ പീഡനക്കേസില്‍ എ.പി. അനില്‍ കുമാറിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്.

അനില്‍ കുമാറിനെതിരായ പരാതി വ്യാജമെന്നാണ് സിബിഐ റിപ്പോര്‍ട്ട്. പീഡനം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ അനില്‍ കുമാര്‍ താമസിച്ചിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചു. 2012 ല്‍ കൊച്ചിയിലെ ഹോട്ടലില്‍ മാനഭംഗത്തിനിരയാക്കിയെന്നായിരുന്നു പരാതി. അനിലില്‍ കുമാറിന്‍റെ പിഎസ് ഏഴ് ലക്ഷം വാങ്ങിയെന്ന ആരോപണവും വ്യാജമെന്ന് സിബിഐ പറയുന്നു.

Continue Reading

ആർ.ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം ജയൻ മേനോന്

മെട്രോവാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണൻ്റെ പേരിൽ കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ അർഹനായി.25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യാപകമായി പിപിഇ കിറ്റുകളും ഗ്ലൗസുകളും മറ്റ് ഉപകരണങ്ങളും സംഭരിച്ചതിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്ന റിപ്പോർട്ടുകളാണ് ജയൻ മേനോനെ പുരസ്കാരത്തിന് അർഹനാക്കിയത്. 2021 ജനുവരി ഒന്നു മുതൽ […]

Continue Reading

കൊച്ചി ബിനാലെ ഇ​ന്നു തു​ടങ്ങും

. ഫോർ​ട്ടു​കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ വൈ​കി​ട്ട് ആ​റി​നു മു​ഖ്യ​മ​.ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ​യു​ടെ അ​ഞ്ചാം പ​തി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 14 വേ​ദി​ക​ളി​ലാ​യി ഏ​പ്രി​ൽ 10 വ​രെ​യാ​ണ് ബി​നാ​ലെ. വി​വി​ധ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 90 ക​ലാ​കാ​ര​ൻ​മാ​രു​ടെ 200 സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും. സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ​യും ആ​ർ​ട്ട് ബൈ ​ചി​ൽ​ഡ്ര​ൻ എ​ന്നി​വ ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. മ

Continue Reading

ശശി തരൂരുമായി പ്രശ്നങ്ങളില്ല

ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ദില്ലിയില്‍ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കാൻ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിശദീകരണം.

Continue Reading

എഎസ്ഐയെ ആലപ്പുഴ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ കഞ്ഞിരംചിറ സ്വദേശി എ.എസ്ഫെ ഐബി ഗോൺസാൽവസിനെയാണ് കടലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഇഎസ്ഐ ജംഗ്ഷൻ തെക്കുവശം വിജയ് കമ്പനിക്ക് സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടത്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം വരെ ആലപ്പുഴ എ ആർ ക്യാമ്പിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം. ആത്മഹത്യയാണോ അപകട മരണമാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading