കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യദിനമായി ആചരിച്ച് കേരള കോൺഗ്രസ് (എം)

സംസ്ഥാനത്തെ 90 കേന്ദ്രങ്ങളിലായി കേരള കോൺഗ്രസ് (എം) ചെയർമാനും കാരുണ്യപദ്ധതിയുടെ ഉപജ്ഞാതാവുമായിരുന്ന കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യദിനമായി ആചരിച്ച് കേരള കോൺഗ്രസ് (എം) പ്രവർത്തകർ. അനാഥമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, ബാലസദനങ്ങൾ തുടങ്ങിയിടങ്ങളിലെ അന്തേവാസികൾക്കൊപ്പമാണ് കാരുണ്യ ദിനാചരണ പരിപാടികൾ നടത്തിയത്.നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് കാരുണ്യ ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ആർപ്പൂക്കര നവജീവൻ ട്രസ്റ്റിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം സ്വാമി ജ്ഞാന തപസ്വി നിർവ്വഹിച്ചു. ജീവകാരുണ്യത്തെക്കുറിച്ച് വലിയ വീക്ഷണമുള്ള ആളായിരുന്നു കെ […]

Continue Reading

കുവൈറ്റിൽ കൊല്ലം കൊട്ടാരക്കര സ്വദേശി മരിച്ചു

കുവൈറ്റിൽ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി മരിച്ചു. ലുലു എക്സ്ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്ന അനു ഏബല്‍(34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഫര്‍വാനിയ ദജീജില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച്‌ കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനു ഫര്‍വാനിയ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ഏബല്‍ രാജന്‍. പിതാവ്: കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകന്‍ : ഹാരോണ്‍ ഏബല്‍. സഹോദരി: […]

Continue Reading

അഞ്ചാമത് റ്റിഎൻജി പുരസ്കാരം കുടുംബശ്രീക്ക്

അഞ്ചാമത് റ്റിഎൻജി പുരസ്കാരം കുടുംബശ്രീക്ക്. സ്ത്രീ ശാക്തീകരണത്തിനായുള്ള സംഭാവനകൾ മാനിച്ചാണ് കുടുംബശ്രീയെ അവാർഡിന് പരിഗണിച്ചത്. 2 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്

Continue Reading

കൂത്താട്ടുകുളത്ത് അസം സ്വദേശി മരിച്ചനിലയില്‍

അസം സ്വദേശി ബബൂൽ ഹുസൈന്‍ (36)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലും കഴുത്തില്‍ ആഴത്തിലുള്ള മുറിപ്പാടുകളുമുണ്ട്. കഴിഞ്ഞ രാത്രിയില്‍ ബബൂലും ഭാര്യ റുക്‌സാനയും തമ്മില്‍ വഴക്കിട്ടിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് ബ്ലേഡുകളും കത്തിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ഡീസല്‍ കന്നാസും പൊലീസ് കണ്ടെടുത്തു.

Continue Reading

ബസും പിക്കപ്പും കൂട്ടിയിടിച്ചു, ഒരാള്‍ മരിച്ചു

കാസർഗോഡ് അമ്പലത്തറയിൽബസും പിക്കപ്പും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. പിക്കപ്പ് ഡ്രൈവര്‍ ചെറുവനത്തടി സ്വദേശി പി.കെ.യൂസഫ് (33) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്ന ശ്രിയ എന്ന ബസും പഴങ്ങളുമായി വന്ന പിക്കപ്പുമാണ് ഇന്ന് രാവിലെ അമ്പലത്തറ പാറപള്ളിയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. പിക്കപ്പ് വാനിൽ ഒപ്പമുണ്ടായിരുന്ന കൊണ്ടോടി സ്വദേശി സിയാദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിര്‍ദിശയില്‍ നിന്ന് വന്ന ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. യൂസഫ് സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു.

Continue Reading

എ എസ്‌ ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ്(23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. സുരേഷ് കുമാറിൻ്റെ ചേപ്പാടുള്ള കുടുംബവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള ഷെഡിലാണ് തൂങ്ങിയത്. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം.

Continue Reading

കാട്ടാനക്കൂട്ടം വീണ്ടുമെത്തി

ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടമെത്തി. ഇന്നു പുലർച്ചെ 3 മണിയോടെയാണ് പെരുന്തുരുത്തി മേഖലയിൽ കാട്ടാനക്കൂട്ടമെത്തിയത്. ആർആർറ്റി ഉദ്ദ്യോഗസ്ഥർ എത്തി ആനകളെ തുരത്തി കാട്ടിലേയ്ക്കു കയറ്റി വിട്ടു. പിറ്റി7 എന്ന ആനയ്ക്കൊപ്പം കണ്ടിരുന്ന ആനകൾ തന്നെയാണ് പുലർച്ചെ എത്തിയത്. ഇതേ സമയം അട്ടപ്പാടി അപ്പന്നൂരിലും ഒറ്റയാൻ ഇറങ്ങി. വീട് ഭാഗികമായി തകർത്തു.

Continue Reading

പാര്‍ലമെൻ്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷി യോഗം

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ചുചേര്‍ത്ത യോഗം ഉച്ചയ്ക്ക് പാര്‍ലമെന്‍റ് അനക്സ് ബില്‍ഡിംഗില്‍ നടക്കും. യോഗത്തില്‍ സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് എല്ലാ പാര്‍ട്ടികളുടെയും സഹകരണം സര്‍ക്കാര്‍ തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

മ​ല​യാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍

പോ​ള​ണ്ടി​ല്‍ മ​ല​യാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​രും ചി​ല മ​ല​യാ​ളി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്കം അ​ടി​പി​ടി​യി​ലേ​ക്കെ​ത്തി​യ​പ്പോ​ള്‍ പി​ടി​ച്ചു​മാ​റ്റുന്നതിനിടെയാ​ണ് സൂ​ര​ജി​ന് കു​ത്തേ​റ്റ​ത്.

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading