കുവൈറ്റിൽ കൊല്ലം കൊട്ടാരക്കര സ്വദേശി മരിച്ചു

NEWS

കുവൈറ്റിൽ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി മരിച്ചു. ലുലു എക്സ്ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്ന അനു ഏബല്‍(34) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് ഫര്‍വാനിയ ദജീജില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച്‌ കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനു ഫര്‍വാനിയ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: ഏബല്‍ രാജന്‍.

പിതാവ്: കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകന്‍ : ഹാരോണ്‍ ഏബല്‍. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്).

Leave a Reply

Your email address will not be published. Required fields are marked *