കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യദിനമായി ആചരിച്ച് കേരള കോൺഗ്രസ് (എം)

NEWS

സംസ്ഥാനത്തെ 90 കേന്ദ്രങ്ങളിലായി കേരള കോൺഗ്രസ് (എം) ചെയർമാനും കാരുണ്യപദ്ധതിയുടെ ഉപജ്ഞാതാവുമായിരുന്ന കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യദിനമായി ആചരിച്ച് കേരള കോൺഗ്രസ് (എം) പ്രവർത്തകർ. അനാഥമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, ബാലസദനങ്ങൾ തുടങ്ങിയിടങ്ങളിലെ അന്തേവാസികൾക്കൊപ്പമാണ് കാരുണ്യ ദിനാചരണ പരിപാടികൾ നടത്തിയത്.
നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് കാരുണ്യ ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ആർപ്പൂക്കര നവജീവൻ ട്രസ്റ്റിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം സ്വാമി ജ്ഞാന തപസ്വി നിർവ്വഹിച്ചു. ജീവകാരുണ്യത്തെക്കുറിച്ച് വലിയ വീക്ഷണമുള്ള ആളായിരുന്നു കെ എം മാണിയെന്ന് സ്വാമി ജ്ഞാനതപസ്വി പറഞ്ഞു. അതുകൊണ്ടാണ് കാരുണ്യ പദ്ധതി നടപ്പിലാക്കിയത്. അത് സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. സ്വാമി ജ്ഞാന തപസ്വി കൂട്ടിച്ചേർത്തു. പദ്ധതി ഇപ്പോൾ നടക്കുന്നില്ലായെന്നത് കൊണ്ട് അതിന്ന് ഏറെ പ്രാധാന്യമുള്ളതായി മാറുന്നു. നടക്കാത്തത് ദുഃഖകരമാണന്നും അദ്ദേഹം പറഞ്ഞു. കെ എം മാണി രാഷ്ട്രീയ കുലപതിയാണെന്നും സ്വാമി വിശേഷിപ്പിച്ചു.
മന്ത്രി വി. എൻ വാസവൻ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. എംഎൽഎമാരായ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുനക്കര പള്ളി ഇമാം താഹാ മൗലവി, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി. യു തോമസ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *