കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പഴയങ്ങാടിയില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു

കണ്ണൂര്‍ പഴയങ്ങാടിയില്‍ വാഹനാപകടം. രണ്ട് സ്ത്രീകള്‍ മരിച്ചു. പഴയങ്ങാടി പാലത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.സ്‌കൂട്ടര്‍ യാത്രക്കാരി ചെറുകുന്ന് സ്വദേശിനി സിപി വീണ (47), കാര്‍ ഓടിച്ചിരുന്ന പഴയങ്ങാടിയിലെ ഫാത്വിമ (24) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലടിക്കുകയായിരുന്നു. പഴയങ്ങാടി പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ഈ റൂടില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

മലപ്പുറം സഹകരണ ബാങ്ക്-കേരള ബാങ്ക് ലയനംസഹകരണ ആശയത്തിന് എതിര് സുപ്രീം കോടതി

മലപ്പുറം സഹകരണ ബാങ്കിനെ നിര്‍ബന്ധിച്ച് കേരള ബാങ്കില്‍ ലയിപ്പിയ്ക്കുന്നുവെന്നാരോപിച്ച് മലപ്പുറം സഹകരണ ബാങ്ക് ഭരണസമിതി നല്‍കിയ പരാതിയില്‍ കേരള ബാങ്കിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. മലപ്പുറം സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. സഹകരണ ആശയത്തിന് എതിരാണ് കേരള ബാങ്ക് നടപടിയെന്നും ലയനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.കേരള ബാങ്ക് ലയനം തടയാന്‍ മലപ്പുറം സഹകരണ ബാങ്കിന് ഹൈക്കോടതിയെ സമീപിയ്ക്കാമെന്നും സുപ്രീം കോടതിക്ക് അതില്‍ ഇടപെടാനാക്കില്ലെന്നും വിധിയില്‍ പറയുന്നു.

Continue Reading

പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് : ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.

Continue Reading

ധോണിയിലും അട്ടപ്പാടിയിലും വീണ്ടും കാട്ടാന ഇറങ്ങി

പാലക്കാട് വീണ്ടും കാട്ടാനഭീതി. ധോണിയിലും അട്ടപ്പാടിയിലും വീണ്ടും കാട്ടാന ഇറങ്ങി. നരസിമുക്കിലും,ജനവാസ കേന്ദ്രങ്ങളിലുമാണ് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയത്. അഗളി പോത്തനാമൂഴിയിലെ കൃഷിയിടത്തിലെത്തിയ കാട്ടാന വ്യാപക കൃഷിനാശം ഉണ്ടാക്കി. ധോണിയില്‍ ക്വാറിയുടെ മതില്‍ തകര്‍ക്കുകയും ജനവാസമേഖലയിലെ മരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ധോണി, മായപുരം, പെരുന്തുരുത്തികളം എന്നിവിടങ്ങളിയാലിരുന്നു ഇന്ന് പുലര്‍ച്ചെ കാട്ടാന ഇറങ്ങിയത്. ഇന്നലെ രാത്രിയും, ഇന്ന് പുലര്‍ച്ചെയുമായി എത്തിയ കാട്ടാന കൂട്ടം നിരവധി നാശനഷ്ടങ്ങളാണ് വരുത്തി വെച്ചത്.

Continue Reading

കെഎസ്ആര്‍ടിസിയുടെ 2506 വാഹനങ്ങള്‍ ഈ മാസം പൊളിക്കും

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുമുള്ള 2506 വാഹനങ്ങള്‍ ഈ മാസം പൊളിക്കാന്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനു കീഴില്‍ 884 വാഹനങ്ങളും കെഎസ്ആര്‍ടിസിക്കു കീഴില്‍ 1622 വാഹനങ്ങളുമാണ് പൊളിക്കുക.ഈ മാസം 28ന് മുന്‍പ് പൊളിക്കണം എന്നു ധനവകുപ്പ് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. പൊളിക്കുന്നവയ്ക്ക് പകരമായി വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്കു നികുതി ഇളവ് ലഭിക്കും. പൊളിക്കുന്ന വാഹനങ്ങള്‍ക്ക് എന്തെങ്കിലും കുടിശികയുണ്ടെങ്കില്‍ ആ കുടിശ്ശിക എഴുതിത്തള്ളും. ഒരു വര്‍ഷത്തിനുള്ളില്‍ പൊളിക്കുന്നവയ്ക്കാണ് […]

Continue Reading

സംസ്ഥാന ബജറ്റിൽ ശുഭപ്രതീക്ഷ – ഡോ.എൻ. ജയരാജ്

2023 – 24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ശുഭപ്രതീക്ഷയാണുള്ളതെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് . ഓരോ നിയോജക മണ്ഡലത്തിലും പരിഗണിക്കേണ്ട പ്രധാന പ്രവർത്തികളുടെ മുൻഗണനാ ക്രമത്തിൽ ഉള്ള പട്ടിക ധനമന്ത്രിയുടെ നിർദ്ദേശപ്രകാരം സമർപ്പിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷനുകൾ , പൊതുമരാമത്ത് റോഡുകൾ, കായിക വിദ്യാഭ്യാസ പദ്ധതികൾ എന്നിവയടക്കം 20 പ്രവർത്തികളാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം ആദ്യം തന്നെ അനുവദിക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുമെന്ന് ഉറപ്പിക്കാനാകും. ബാക്കിയുള്ളവ സംസ്ഥാന സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി […]

Continue Reading

കേന്ദ്രബജറ്റ് യുവജന വിരുദ്ധം- ഡി വൈ എഫ് ഐ

യുവജനവിരുദ്ധവും പൂർണ്ണമായും കേരളത്തെ അവഗണിക്കുന്നതുമായ കേന്ദ്ര ബജറ്റ് പാഴ്പ്രഖ്യാപനങ്ങളുടെ വായ്പാട്ട് മാത്രമാണെന്ന്ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. ഇന്ത്യയിലെ പൊതുമേഖലയെ പൂർണമായും കോർപ്പറേറ്റുകൾക്ക് അടിയറ വെച്ചു കൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങൾ എല്ലാം ഇല്ലാതാക്കിയ കേന്ദ്രസർക്കാർ പുതിയ ബജറ്റിലൂടെ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ ഒട്ടും ആത്മാർത്ഥതയില്ലാത്തതാണ് . രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മയെ സംബന്ധിച്ച പരാമർശം പോലും ബജറ്റിലില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുവാനോ പുനസൃഷ്ടിക്കുവാനോ ഈ ബജറ്റ് ഒരു നിർദ്ദേശവും മുന്നോട്ടുവയ്ക്കുന്നില്ല. ഇന്ത്യൻ റെയിൽവേയും എസ്ബിഐ ഉൾപ്പെടെയുള്ള […]

Continue Reading

​ പതി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ഭി​ന​ന്ദ​ന​മെ​ന്നും ബേ​ബി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും മ​ത​രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ടി​പ​ത​റി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തേ ആ​ശ​യ​ത്തെ ചോ​ദ്യം ചെ​യ്തും ദേ​ശീ​യ ഐ​ക്യ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യും രാ​ഹു​ൽ ന​ട​ത്തി​യ കാ​ൽ​ന​ട​യാ​ത്ര അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. എ​ന്നാ​ൽ ന​യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം വ​രു​ത്താ​തെ ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​ത്തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാം എ​ന്ന് […]

Continue Reading

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ; മന്ത്രി ആന്റണി രാജു

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്. അദ്ധ്യയന വര്‍ഷത്തിനിടയില്‍ ഫിറ്റ്നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും എന്നതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളില്‍ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് […]

Continue Reading

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹൻ അടുത്തിടെ രാജിവെച്ചിരുന്നു. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിൻ്റെ രാജി. ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതികൾ ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. […]

Continue Reading