കേരള ബഡ്ജറ്റ് 2023 – 24 സമഗ്ര പുരോഗതി ലക്ഷ്യം വയ്ക്കുന്നത്
2023-24 ലെ സംസ്ഥാന ബഡ്ജറ്റ് രണ്ടാം തലമുറയുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ട വർത്തമാനകാല സാഹചര്യത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പരിമിതികളും വെല്ലുവിളികളും ഏറെ ഉണ്ടായിട്ടുകൂടി അതൊന്നും വികസന-ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ വലിയ ജാഗ്രതയാണ് ഈ ബഡ്ജറ്റ് പുലർത്തിയത്.
ഫെഡറലിസം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജി.എസ്.ടി. നടപ്പിലാക്കിയതു മുതൽ സംസ്ഥാനങ്ങൾക്ക് നികുതി നിർണ്ണയത്തിലുണ്ടായിരുന്ന രാഷ്ട്രീയ അധികാരം ഇല്ലാതായി.
