പ്രേരകിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നൽകണം, പിന്നീട് തുർക്കിയെ സഹായിച്ചാൽ മതി

ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, പ്രേരകിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നൽകണം, പിന്നീട് തുർക്കിയെ സഹായിച്ചാൽ മതി. തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അമ്പതിനായിരം കോടി നൽകാൻ ഉണ്ടെങ്കിൽ രേഖ മൂലം കത്ത് […]

Continue Reading

യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാം: സര്‍ക്കാര്‍ വകുപ്പുകളുടെ ശില്‍പ്പശാല

വിദ്യാര്‍ത്ഥികളില്‍ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന കേരള സര്‍ക്കാരിൻ്റെ യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാമിന്റെ (വൈ ഐ പി) ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ശില്പശാല ഫെബ്രുവരി 14, 15 തീയതികളില്‍ വയനാട് കളക്ടറേറ്റിലെ എപിജെ അബ്ദുല്‍ കലാം ഹാളില്‍ നടക്കും. ഡെവലപ്പ്‌മെൻ്റ്, സര്‍വ്വീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി 45 വകുപ്പുകളാണ് ദ്വിദിന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. കൃഷി, മൃഗപരിപാലനം, ഊര്‍ജ്ജം, സാമൂഹ്യനീതി, വനിതാ- ശിശു വികസനം തുടങ്ങിയ യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങള്‍ കണ്ടെത്തി നിര്‍വ്വചിക്കുകയാണ് ലക്ഷ്യം. […]

Continue Reading

രാഹുല്‍ ഗാന്ധി എം.പിയുടെ അധ്യക്ഷതയില്‍ ദിശ യോഗം

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനത്തിനുള്ള ഡിസ്ട്രിക്ട് ഡവലപ്‌മെൻ്റ് കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം രാഹുല്‍ ഗാന്ധി എം.പിയുടെ അധ്യക്ഷതയില്‍ (ഫെബ്രുവരി 13 ന് തിങ്കള്‍) രാവിലെ 10 ന് കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. ഉച്ചയ്ക്ക് 12 ന് ആസ്പിരേണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തിലും 12.30 ന് ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിലും എം.പി പങ്കെടുക്കും.

Continue Reading

അന്തിക്കാട്ടെ സി.ഐ.ടി യു ഓഫീസിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ അന്തിക്കാട് ആലിന് കിഴക്കുള്ള സിഐടിയു ഓഫിസിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞാണി സ്വദേശിയും ആർട്ടിസ്റ്റുമായ വെള്ളേംതടം വലിയപറമ്പിൽ ചാത്തുവിന്റെയും അംബുജാക്ഷിയുടെയും മകൻ സതീഷ്ലാൽ (ലാലപ്പൻ കാഞ്ഞാണി- 43) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പാർട്ടി ഓഫിസിലെത്തിയ ഇയാൾ വെള്ളം വാങ്ങി കുടിക്കുകയും പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. വാതിൽ തുറക്കാതെ വന്നതോടെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം […]

Continue Reading

മാരാമൺ കൺവൻഷന് തുടക്കമായി

128 -ാമത് മാരാമൺ കൺവൻഷന് പമ്പാ മണൽത്തീരത്ത് തുടക്കമായി. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഗായക സംഘത്തിൻ്റെ ഭക്തി നിർഭരമായ ഗാനശുശ്രൂഷയോടെ ഇത്തവണത്തെ മാരാമൺ കൺവൻഷന് തുടക്കമായി. ഇനി വരുന്ന ഒരാഴ്ചക്കാലം ആത്മീയതയുടെ പകലുകൾക്കാണ് പമ്പാ മണൽത്തീരം വേദിയാകുക. തുടർച്ചയായി സംഘടിപ്പിക്കുന്ന മാരാമൺ കൺവൻഷൻ മനുഷ്യ തീരുമാനങ്ങൾക്ക് അതീതമായ ദൈവീക പദ്ധതിയാണെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഗാനശുശ്രൂഷയോടെ പൊതുയോഗം ആരംഭിക്കും. തിങ്കളും […]

Continue Reading

വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ ജീ​വ​ൻ കൊ​ടു​ത്ത് പോ​രാ​ടി​യ​വ​രു​ടെ നാ​ടാ​ണ് കേരളം – മുഖ്യമ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കേ​ര​ളം അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​മാ​ണെ​ന്ന സൂ​ച​ന ന​ൽ​കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ക​ർ​ണാ​ട​ക​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന് മ​റു​പ​ടി​യാ​യി ആ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ളം എ​ന്താ​ണ്, ക​ര്‍​ണാ​ട​ക​യി​ലെ സ്ഥി​തി എ​ന്താ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും ന​ല്ല​തു​പോ​ലെ അ​റി​യാം. ഭ​ര​ണ​ഘ​ടന വി​ഭാ​വ​നം ചെ​യ്യു​ന്ന രീ​തി​യി​ല്‍ ഏ​ത് മ​ത​വി​ശ്വാ​സി​ക്കും മ​ത​വി​ശ്വാ​സം ഇല്ലാ​ത്ത​വ​ർക്കും ജീ​വി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്ക​ണം എ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ല്‍ ശ​രി. പ​ക്ഷേ അ​ത​ല്ല അ​മി​ത് ഷാ ​ഉ​ദ്ദേ​ശി​ച്ച​ത്. ഇ​വി​ടെ എ​ന്ത് അ​പ​ക​ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ദ​ര്‍​ശി​ക്കാ​നാ​യ​തെ​ന്നും മു​ഖ്യ‌​മ​ന്ത്രി ചോ​ദി​ച്ചു. രാ​ജ്യ​ത്തെ […]

Continue Reading

തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ വന്‍ എടിഎം കവര്‍ച്ച

നാല് എടിഎമ്മുകളില്‍ നിന്നായി 89 ലക്ഷത്തോളം രൂപ അജ്ഞാതര്‍ മോഷ്ടിച്ചു.ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മുകള്‍ കുത്തിത്തുറന്നത്. കവര്‍ച്ച ചെയ്യപ്പെട്ട നാല് എടിഎമ്മുകളില്‍ മൂന്നെണ്ണം തമിഴ്നാട്ടിലെ കടലൂര്‍-ചിറ്റൂര്‍ റോഡിലെ പോളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടേതാണ്. മറ്റൊന്ന് കലസപാക്കം പ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്കൂളിന് മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. വണ്‍ ഇന്ത്യയുടെതാണ് ഈ എടിഎം. ദേശീയപാത 38ല്‍ 20 കിലോമീറ്ററിനുള്ളിലായാണ് ഈ എ.ടി.എമ്മുകള്‍ സ്ഥിതിചെയ്യുന്നത്. രാത്രി ബീറ്റ് പൊലീസ് പരിശോധനക്ക് എത്തിയപ്പോഴാണ് […]

Continue Reading

ആദിവാസി യുവാവിനെതിരായ ആൾക്കൂട്ട ആക്രമണം: കുറ്റക്കാർക്കെതിരെ നടപടി വേണം: കെ.സുരേന്ദ്രൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണവും അദ്ദേഹത്തിന്റെ മരണവും അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. അട്ടപ്പാടി മധുവിനെതിരെ നടന്നതിന് സമാനമായ രീതിയിലാണ് വിശ്വനാഥനെതിരെയും ആൾക്കൂട്ട ആക്രമണം നടന്നത്. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം എത്തിയത് ഞെട്ടിക്കുന്നതാണ്. ദളിത്- ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ വ്യക്തമാണെന്ന് […]

Continue Reading

ഏക ജാലകം സംവിധാനം വഴി ഫാം ലൈസൻസ് കർഷകർക്ക് ലഭ്യമാകും മന്ത്രി ജെ ചിഞ്ചു റാണി

സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23 ന്റെ ഭാഗമായി ജനകീയ ക്ഷീര കർഷക അദാലത്ത് സംഘടിപ്പിച്ചു. വളരെ നാളുകളായി തീർപ്പാകാത്ത കർഷകരുടെ വിവിധ പരാതിയിന്മേൽ ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സംസ്ഥാന ക്ഷീരസംഗമ വേദിയിൽ അദാലത്ത് സംഘടിപ്പിച്ചത്. നിലവിൽ ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമുള്ള ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്ന നിലയിലാണ് അദാലത്ത് നടത്തിയത്. 14 ജില്ലകളിൽ നിന്നായി കർഷകർ സമർപ്പിച്ച 281 പരാതികളാണ് ലഭിച്ചത്. ഇതിൽ 165 പരാതികൾക്ക് അദാലത്ത് വേദിയിൽ വെച്ച് […]

Continue Reading

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതി അറസ്റ്റിൽ

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ സ്വദേശി ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ് (46) എന്നയാളാണ് അറസ്റ്റിലായത്. ദീർഘകാലമായി മാനസിക വൈകല്യമുള്ള ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും താമസിച്ചിട്ടുണ്ട്. ആനന്ദ ഭവൻ ഹോട്ടലിൽ സ്റ്റാഫായി മുമ്പ് ജോലി ചെയ്തിരുന്നു. തമ്പാനൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Continue Reading