അന്തിക്കാട്ടെ സി.ഐ.ടി യു ഓഫീസിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

NEWS

തൃശൂർ അന്തിക്കാട് ആലിന് കിഴക്കുള്ള സിഐടിയു ഓഫിസിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കാഞ്ഞാണി സ്വദേശിയും ആർട്ടിസ്റ്റുമായ വെള്ളേംതടം വലിയപറമ്പിൽ ചാത്തുവിന്റെയും അംബുജാക്ഷിയുടെയും മകൻ സതീഷ്ലാൽ (ലാലപ്പൻ കാഞ്ഞാണി- 43) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പാർട്ടി ഓഫിസിലെത്തിയ ഇയാൾ വെള്ളം വാങ്ങി കുടിക്കുകയും പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു.

വാതിൽ തുറക്കാതെ വന്നതോടെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഉടൻ അന്തിക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അഞ്ചരയോടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ജില്ലആശുപത്രിയിലേക്ക് മാറ്റി.

മരിച്ച ലാലപ്പൻ അവിവാഹിതനാണ്. മരണത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *