വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു; മകനും ഭര്‍ത്താവിനു പരിക്ക്

വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം മണിമലയില്‍ പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപ്പെടാന്‍ മുകള്‍നിലയില്‍നിന്ന് ചാടിയ മകന്‍ വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെല്‍വരാജനെയും (76) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12.30നാണ് അപകടം. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലാണ് അപകടം നടന്ന വീട്. കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാല്‍ ഒരു […]

Continue Reading

ഛത്തീസ് ഗഡിൽ പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു

അർദ്ധരാത്രിക്ക് ശേഷം റായ് പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ ബലോദബസാറിൽ അതിവേഗ ട്രക്ക് പിക്കപ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചു. പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ചെറിയ യൂട്ടിലിറ്റി പിക്കപ്പ് വാഹനത്തിൽ യാത്ര ചെയ്ത മരിച്ചവരെല്ലാം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. എതിർവശത്ത് നിന്ന് വന്ന ട്രക്ക് പിക്കപ്പിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Continue Reading

ട്രെയിനില്‍ ബോംബ് ഭീഷണി; പഞ്ചാബ് സ്വദേശി അറസ്റ്റില്‍

രാജധാനി എക്‌സ്പ്രസ്സില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍ പഞ്ചാബ് സ്വദേശി ജയ്‌സിംഗ് റാത്തറാണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്ന യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു.തുടര്‍ന്ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. ഈ സമയം ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരിലേക്ക് പുറപ്പെടുകയും ഷൊര്‍ണൂരില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരന്‍ ട്രെയിനില്‍ കയറുകയായിരുന്നു. ഇവിടെ നിന്നാണ് ഇയ്യാളെ അറസ്റ്റു ചെയ്തത്.

Continue Reading

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റായ്പൂരില്‍ ഇന്ന് തുടക്കം

85ാ-മത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്.ന്യൂ റായ്പൂരിലെ മേള മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും മൂന്ന് ദിനം നീളുന്ന പ്ലീനറി സമ്മേളനം നടക്കുക. പ്ലീനറിയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം നേതാക്കളും ഇന്നലെ റായ്പൂരിലെത്തി. കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ നേതൃത്വത്തിലുളള കേരള സംഘവും റായ്പൂരില്‍ എത്തിയിട്ടുണ്ട്.15000ത്തിലേറെ പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറിയില്‍ പങ്കെടുക്കുക. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ അന്തിമ തീരുമാനം സ്റ്റിയറിംഗ് […]

Continue Reading

എന്തുകൊണ്ടാണ് താൻ കനേഡിയൻ പൗരത്വം തിരഞ്ഞെടുത്തതെന്ന് അക്ഷയ് കുമാർ

കനേഡിയൻ പൗരത്വത്തെച്ചൊല്ലി പലപ്പോഴും വിമർശനങ്ങൾ നേരിടുന്ന ബോളിവുഡ് താരം അക്ഷയ് കുമാർ പറയുന്നത് “ഇന്ത്യയാണ് തനിക്ക് എല്ലാം, താൻ ഇതിനകം കനേഡിയൻ പൌരത്വം ഉപേക്ഷിക്കാനുള്ള പാസ്‌പോർട്ട് മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ട്. താൻ കനേഡിയൻ പൗരത്വം എടുക്കുന്നതിൻ്റെ കാരണം അറിയാതെ ആളുകൾ കാര്യങ്ങൾ പറയുമ്പോൾ എനിക്ക് വിഷമം തോന്നുന്നു, ആജ് തക്കിലെ സീധി ബാത്തിൻ്റെ പുതിയ സീസണിൻ്റെ ആദ്യ എപ്പിസോഡിൽ അക്ഷയ് ഒരു അഭിമുഖത്തിൽ പറഞ്ഞു. “ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാൻ സമ്പാദിച്ചതെല്ലാം, ഞാൻ നേടിയതെല്ലാം ഇവിടെ നിന്നാണ്. തിരികെ […]

Continue Reading

ലോകബാങ്ക് പ്രസിഡൻ്റായി അജയ് ബംഗയെ ബൈഡൻ നാമനിർദ്ദേശം ചെയ്തു

ജനറൽ അറ്റ്‌ലാൻ്റിക് വൈസ് ചെയർമാനും മാസ്റ്റർകാർഡിൻ്റെ മുൻ പ്രസിഡൻ്റും ചീഫ് എക്‌സിക്യൂട്ടീവുമായ കോർപ്പറേറ്റ് ലീഡർ അജയ് ബംഗയെ ലോകബാങ്കിൻ്റെ അടുത്ത പ്രസിഡൻ്റായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു. ബാങ്കിൻ്റെ എക്‌സിക്യൂട്ടീവ് ബോർഡിൻ്റെ സ്ഥിരീകരണത്തിന് വിധേയമായി, ബാങ്കിൻ്റെ ഏറ്റവും വലിയ ഓഹരിയുടമ എന്ന നിലയിൽ യുഎസിന് ചരിത്രപരമായി പ്രസിഡൻ്റിനെ നാമനിർദ്ദേശം ചെയ്യാൻ കഴിയും. ലോകബാങ്കിൻ്റെ തലപ്പത്തെത്തുന്ന ഇന്ത്യൻ വംശജനായ ആദ്യ വ്യക്തിയാകും ബംഗ. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകളും ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ്റെ സമ്മർദവും […]

Continue Reading

വൈദ്യുത മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തു വൈദ്യുത മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈദ്യുത മേഖലയിലെ വികസനവും, അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള നവീകരണവും ലക്ഷ്യമാക്കി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടു കൂടി കേരള സംസ്ഥാന വൈദ്യുത ബോര്‍ഡ് നടപ്പാക്കുന്ന നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ(ആര്‍ഡിഎസ്എസ് ) ജില്ലാതല ശിൽപ്പശാലയുടെ ഉദ്ഘാടനം കോഴഞ്ചേരില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. […]

Continue Reading

വയോജന സംഗമം സംഘടിപ്പിച്ചു 

കാമാക്ഷി ഗ്രാമ പഞ്ചായത്ത്തല വയോജന സംഘമം തങ്കമണിയില്‍ നടത്തി. നമ്മളറിയാന്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്  നിര്‍വഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. 105 വയസുകാരി കുഞ്ഞമ്മ വെട്ടിക്കാവുങ്കല്‍ മുഖ്യഅതിഥിയായി. സംഗമത്തോടനുബന്ധിച് മെഡിക്കല്‍ ക്യാമ്പുകള്‍, ആധാര്‍ സേവനങ്ങള്‍, വയോജനങ്ങളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു. പഞ്ചായത്തിലെ 60 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ‘നമ്മളറിയാന്‍ 2023’ സംഗമത്തോടനുബന്ധിച്ച് വയോജനങ്ങള്‍ക്കായി നടത്തിയ ആധാര്‍ പുതുക്കല്‍, […]

Continue Reading

ശ്രീദേവിയുടെ വീടിൻ്റെ ഇൻസൈഡ് ടൂർ നടത്തി മകൾ ജാൻവി കപൂർ

ജാൻവി കപൂർ അടുത്തിടെ ശ്രീദേവിയുടെയും ബോണി കപൂറിൻ്റെയും ചെന്നൈയിലെ വീട്ടിൽ ഒരു പര്യടനം നടത്തി. ഈ പര്യടനത്തിൻ്റെ വീഡിയോ യൂട്യൂബിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്, ഇത് ആരാധകർ വളരെയധികം ഇഷ്ടപ്പെട്ടു. ശ്രീദേവി ഈ ലോകത്ത് ഇല്ലെങ്കിലും അവരുടെ ഊർജം മകൾ ജാൻവി കപൂറിന് അനുഭവിക്കാൻ കഴിയും. അടുത്തിടെ ഒരു അഭിമുഖത്തിൽ ജാൻവി കപൂർ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ചെന്നൈയിലെ താമസക്കാരിയായ ശ്രീദേവി തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും അവിടെ ചെലവഴിച്ചു. ശ്രീദേവിയും ബോണി കപൂറും ചെന്നൈയിൽ ആദ്യമായി വാങ്ങിയ സ്വത്ത് […]

Continue Reading

ഇന്‍ഫോ പാര്‍ക്കുമായി ധാരണാ പത്രം ഒപ്പിട്ട് ജിയോജിത്

സംസ്ഥാനത്തെ ഐടി, സാമ്പത്തിക, നിക്ഷേപ മേഖലകളുടെസമഗ്ര വികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ത്ത് ജിയോജിത്. ഇന്‍ഫോ പാര്‍ക്ക് ഫേസ് രണ്ടില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തായി മൂന്ന് ഘട്ടങ്ങളിലായി ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയില്‍ ഒരുക്കുന്ന പദ്ധതിക്കുള്ള ധാരണാ പത്രമാണ് ഇന്‍ഫോ പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് കുറുന്തിലും ജിയോ ജിത് മാനേജിങ് ഡയറക്ടര്‍ സി. ജെ. ജോര്‍ജും ഒപ്പുവച്ചത്. ആദ്യ ഘട്ടത്തി ല്‍ 55000 ചതുരശ്ര അടി സ്ഥലത്ത് ജിയോജിത്തിന്റെ ഡാറ്റാ സെന്റര്‍, കസ്റ്റമര്‍ […]

Continue Reading