വയോജന സംഗമം സംഘടിപ്പിച്ചു 

NEWS

കാമാക്ഷി ഗ്രാമ പഞ്ചായത്ത്തല വയോജന സംഘമം തങ്കമണിയില്‍ നടത്തി. നമ്മളറിയാന്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്  നിര്‍വഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. 105 വയസുകാരി കുഞ്ഞമ്മ വെട്ടിക്കാവുങ്കല്‍ മുഖ്യഅതിഥിയായി. സംഗമത്തോടനുബന്ധിച് മെഡിക്കല്‍ ക്യാമ്പുകള്‍, ആധാര്‍ സേവനങ്ങള്‍, വയോജനങ്ങളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു. പഞ്ചായത്തിലെ 60 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ‘നമ്മളറിയാന്‍ 2023’ സംഗമത്തോടനുബന്ധിച്ച് വയോജനങ്ങള്‍ക്കായി നടത്തിയ ആധാര്‍ പുതുക്കല്‍, സൗജന്യ നേത്രപരിശോധനക്യാമ്പ്, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ പിരപാലന ക്ലാസ്  എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിന്റാമോള്‍ വര്‍ഗ്ഗീസ്, ലിസി മാത്യു, കാമാക്ഷി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സോണി ചൊള്ളമടം, ജോസ് തൈച്ചേരിയില്‍, ഷെര്‍ളി ജോസഫ്, റെനി റോയി, ഷൈനി ബാബു, ജിന്റു ബിനോയി, മുന്‍ പഞ്ചായത്ത് അംഗം എസ്.റ്റി. അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *