വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു; മകനും ഭര്‍ത്താവിനു പരിക്ക്

NEWS

വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം മണിമലയില്‍ പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപ്പെടാന്‍ മുകള്‍നിലയില്‍നിന്ന് ചാടിയ മകന്‍ വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെല്‍വരാജനെയും (76) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12.30നാണ് അപകടം. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലാണ് അപകടം നടന്ന വീട്.

കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാല്‍ ഒരു കിലോമീറ്റര്‍ നടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്. ഈ സമയം നാട്ടുകാര്‍ കിണറ്റില്‍നിന്നു വെള്ളം കോരി രക്ഷാപ്രവര്‍ത്തനം നടത്തി. കിണറിന്റെ മോട്ടര്‍ ഉള്‍പ്പെടെ കത്തിപ്പോയതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. താഴത്തെ നില പൂര്‍ണമായും നശിച്ചു. വീടു മുഴുവന്‍ കനത്ത പുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *