രാജധാനി എക്‌സ്പ്രസ്സില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍ പഞ്ചാബ് സ്വദേശി ജയ്‌സിംഗ് റാത്തറാണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്ന യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു.
തുടര്‍ന്ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. ഈ സമയം ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരിലേക്ക് പുറപ്പെടുകയും ഷൊര്‍ണൂരില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരന്‍ ട്രെയിനില്‍ കയറുകയായിരുന്നു. ഇവിടെ നിന്നാണ് ഇയ്യാളെ അറസ്റ്റു ചെയ്തത്.

