ഇന്‍ഫോ പാര്‍ക്കുമായി ധാരണാ പത്രം ഒപ്പിട്ട് ജിയോജിത്

NEWS


സംസ്ഥാനത്തെ ഐടി, സാമ്പത്തിക, നിക്ഷേപ മേഖലകളുടെ
സമഗ്ര വികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ത്ത് ജിയോജിത്.

ഇന്‍ഫോ പാര്‍ക്ക് ഫേസ് രണ്ടില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തായി മൂന്ന് ഘട്ടങ്ങളിലായി ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയില്‍ ഒരുക്കുന്ന പദ്ധതിക്കുള്ള ധാരണാ പത്രമാണ് ഇന്‍ഫോ പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് കുറുന്തിലും ജിയോ ജിത് മാനേജിങ് ഡയറക്ടര്‍ സി. ജെ. ജോര്‍ജും ഒപ്പുവച്ചത്.

ആദ്യ ഘട്ടത്തി ല്‍ 55000 ചതുരശ്ര അടി സ്ഥലത്ത് ജിയോജിത്തിന്റെ ഡാറ്റാ സെന്റര്‍, കസ്റ്റമര്‍ കെയര്‍, പെരിഫറി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര്‍മ്മാണങ്ങള്‍ ആരംഭിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജിയോജിത് ടെക്‌നോളജീസിന്റെ ഡെവലപ്‌മെന്റ് സെന്ററും ഇന്‍ഫോ പാര്‍ക്ക് ഫേസ് രണ്ടിലേക്ക് മാറും.

പദ്ധതിയുടെ ഭാഗമായി ടെലി ട്രേഡിങ്ങ് സെന്ററുകള്‍, കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഡവലപ്‌മെന്റ് സെന്ററുകള്‍, സോഫ്റ്റ് വെയര്‍ ലാബുകള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *