കാസര്‍കോട് ചെക്കിപ്പള്ളം സുബൈദ കൊലപാതകത്തിൽ ഒന്നാം പ്രതി കോട്ടക്കണ്ണി അബ്ദുൾ ഖാദർ കുറ്റക്കാരനാണെന്ന് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.
മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ വെറുതെവിട്ടു
കേസിലെ രണ്ടാം പ്രതി അബ്ദുൾ അസീസ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.
വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതികൾ സുബൈദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. ചെക്കിപള്ളത്ത് തനിച്ച് താമസിച്ചിരുന്ന സുബൈദയെ 2018 ജനവരി 17 നാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
