ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
വിരാട് കോഹ്ലിയിലും സൂര്യകുമാര്‍ യാദവിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇരുവരും തകര്‍പ്പന്‍ ഫോമിലായത് ഇംഗ്ലണ്ട് ബൗളിംഗ് നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. മറുഭാഗത്ത്, സാം കറന്‍ നേതൃത്വം നല്‍കുന്ന ഇംഗ്ലീഷ് ബൗളിംഗ് നിര തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഉടനീളം പുറത്തെടുത്തത്.
ഇംഗ്ലണ്ട് ടീമിലെ സൂപ്പര്‍ താരങ്ങളായ ഡേവിഡ് മലാനും മാര്‍ക്ക് വുഡും പരിക്കിന്റെ പിടിയിലാണ്. ഫിറ്റ്നസ് തെളിയിക്കാന്‍ ഇരുവര്‍ക്കും ആവശ്യമായ സമയം നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ ടീമിനെ വിശ്വാസമുണ്ടെന്നും നായകന്‍ ജോസ് ബട്ലര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇരുവരും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കില്‍ ഫില്‍ സാള്‍ട്ട്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ക്ക് നറുക്ക് വീണേക്കും.
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശര്‍മ (ഇ), കെ.എല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്/ദിനേശ് കാര്‍ത്തിക് (ണഗ), അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.
ഇംഗ്ലണ്ട്: ജോസ് ബട്‌ലര്‍ (ഇ), അലക്‌സ് ഹെയ്ല്‍സ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, മൊയിന്‍ അലി, സാം കറന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്/ക്രിസ് ജോര്‍ദാന്‍

