പ്രതിപക്ഷം സമവായത്തിന് വഴങ്ങുന്നില്ലെന്ന് മന്ത്രി റിയാസ്

NEWS

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്.

പ്രതിപക്ഷ നേതാവിന് ഹുങ്കാണ്. സ്പീക്കർക്കുമേൽ കുതിര കയറുകയാണ് പ്രതിപക്ഷം.

വ്യക്തിപരമായ ആക്ഷേപമാണ് പ്രതിപക്ഷം നടത്തുന്നത്.
എന്നാൽ ഇതിൽ പേടിച്ച് പിൻമാറുന്നവരല്ല ഞങ്ങൾ.

രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു.

മാനേജ്മെൻറ് കോട്ട എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് ബേപ്പൂരിൽ മത്സരിച്ചപ്പോൾ വലിയ ആരോപണങ്ങൾ കേട്ടിരുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇത്തരം പരാമർശങ്ങൾക്ക് മറുപടി പറയാനില്ല.

ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ മറുപടി പറഞ്ഞതാണെന്നും റിയാസ് തിരിച്ചടിച്ചു. 

കെപിസിസി പ്രസിഡൻ്റിൻ്റെയും ബിജെപി സംസ്ഥാന പ്രസിഡൻ്റിന്റെയും ഇനീഷ്യൽ ഒരു പോലെയാണെന്നതു പോലെ പ്രസ്താവനകളും,
രാഷ്ടീയ മനസ്സും ഒരേ പോലെയാണെന്നും റിയാസ് പരിഹസിച്ചു.

കെപിസിസി പ്രസിഡൻ്റിൻ്റെയും ബിജെപി സംസ്ഥാന പ്രസിഡൻ്റിന്റെയും പ്രസ്താവനകൾ ഒരേ പോലെയാണ്.

സ്പീക്കറുടെ സഞ്ചാരസ്വാതന്ത്രം നിഷേധിച്ചത് ചരിത്രത്തിൽ ആദ്യമായാണെന്നും റിയാസ് പ്രതികരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *