ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

NEWS

പാലാ തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു ആണ് മരിച്ചത്.

22 വയസ്സായിരുന്നു.

ഇന്ന് രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം.

ടിപ്പറിന്റെ പിന്നാലെ എത്തിയ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു.

റോഡിലേക്ക് വീണ ഹർഷൽ ന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി.

ഹർഷൽ സംഭവം സ്ഥലത്ത് തന്നെ മരിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *