മലപ്പുറത്ത് സവാളലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

NEWS

മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്കുപോയ ലോറിയാണ് മറിഞ്ഞത്. ലോറിയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്.
രാവിലെ 7.20നായിരുന്നു അപകടം. സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവില്‍വച്ച് ലോറിയുടെ നിയന്ത്രണം പോകുകയായിരുന്നു. 30 അടി താഴ്ചയിലേക്കു ലോറി മറിഞ്ഞയുടനെതന്നെ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലോറിയുടെ ക്യാബിനുള്ളില്‍ മൂന്നുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. കമഴ്ന്നു കിടന്ന ലോറിയുടെ ഏറ്റവും താഴെഭാഗത്തായാണ് ക്യാബിന്‍ ഉണ്ടായിരുന്നത്.ഏറെ സമയം എടുത്താണ് ക്യാബിന്‍ ഉയര്‍ത്തിയത്. ഒരു മണിക്കൂര്‍നീണ്ട പരിശ്രമത്തിനിടയിലാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് നടക്കാവ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. മൃതദേഹങ്ങള്‍ വളാഞ്ചേരിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *